ബാഗ്പത്: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ഉത്തര്‍പ്രദേശിന്റെ നരേന്ദ്രമോഡിയാകാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബാഗ്പത് എം.പിയുമായ അജിത് സിംഗ്. മുസാഫര്‍നഗറില്‍ പൊട്ടിപുറപ്പെട്ട കലാപം ബാഗ്പത് നിയമസഭാ മണ്ഡലത്തിലേയ്ക്കും പടര്‍ന്ന സാഹചര്യത്തിലാണ് അജിത് സിംഗിന്റെ പ്രസ്താവന. വര്‍ഗീയ കലാപത്തെ സമാജ് വാദി പാര്‍ട്ടി വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും അജിത് സിംഗ് ആരോപിച്ചു.
ബുധനാഴ്ച അര്‍ദ്ധരാത്രി ബാഗ്പതില്‍ നടന്ന റെയ്ഡില്‍ എ.കെ 47 വെടിയുണ്ടകളും തോക്കുകളും പോലീസ് കണ്ടെടുത്തിരുന്നു. 2014ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയപാര്‍ട്ടികളാണ് കലാപത്തിനുപിന്നിലെന്ന് സമാജ് വാദി പാര്‍ട്ടിയും പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും പരസ്പരം ആരോപിച്ചു.
കുപ്രസിദ്ധ ഗുണ്ടാതലവനായ ധര്‍മേന്ദ്ര കിര്‍ത്താലിന്റെ ഗ്രാമമായ കിര്‍ത്താലും ബാഗ്പതിലാണ് ഉള്‍പ്പെടുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കുപ്രസിദ്ധമാണ് കിര്‍ത്താല്‍. ബുധനാഴ്ച പോലീസ് വിളിച്ചുചേര്‍ത്ത സമാധാനചര്‍ച്ചയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ജനക്കൂട്ടം പോലീസുനേര്‍ക്ക് കല്ലെറിയുകയും കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കലാപമുണ്ടാക്കാന്‍ ശ്രമിച്ച 40 പേരെ പോലീസ് അറസ്റ്റുചെയ്തു. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ബാഗ്പതില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ചു.
SUMMARY: Baghpat: Muzaffarnagar in western Uttar Pradesh, where 38 people have died in communal clashes in the last five days, is tense but calm. Fresh clashes have, however, been reported from neighbouring Baghpat, where AK 47 cartridges and bullets and a pistol have been found.
Keywords: Muzaffarnagar, Lucknow, Curfew, Army, Death, Uttar Pradesh, Clash, Killed, Media, Obituary, National, Muzaffarnagar, District, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.