മുസാഫര്‍നഗര്‍: കലാപത്തിന് പിന്നില്‍ ഓണ്‍ലൈന്‍ വീഡിയോ

 


മുസാഫര്‍നഗര്‍: 28 പേരുടെ മരണത്തിനിടയാക്കിയ മുസാഫര്‍നഗര്‍ കലാപത്തിന് കാരണം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോ ആണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഒരു യുവാവിനെ ചോദ്യം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തതിന്റെ വീഡിയോ ആയിരുന്നു ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നത്.

എന്നാല്‍ ഈ വീഡിയോ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നതാണെന്ന് യുപി ആഭ്യന്തരസെക്രട്ടറി കമാല്‍ സക്‌സേന അറിയിച്ചു. വീഡിയോയിലെ ദൃശ്യങ്ങള്‍ യുപിയില്‍ നടന്ന സംഭവവുമായിരുന്നില്ല. ഈ വീഡിയോ ആരോ തിരഞ്ഞുപിടിച്ച് പുതിയ സംഭവമാണെന്ന വ്യാജേന യൂട്യൂബിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും അതിവേഗം പ്രചരിപ്പിക്കുകയായിരുന്നു.

കലാപം രൂക്ഷമായതോടെ ഈ വീഡിയോ ദൃശ്യങ്ങള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ഇത് അപ്ലോഡ് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയെന്നും കമാല്‍ സക്‌സേന അറിയിച്ചു.

മുസാഫര്‍നഗര്‍: കലാപത്തിന് പിന്നില്‍ ഓണ്‍ലൈന്‍ വീഡിയോ
SUMMARY: Muzaffarnagar: With 28 people killed in this weekend's communal violence in Muzaffarnagar in western Uttar Pradesh, local officials said that one of the inception points for the violence is a video posted online that wrongly claims to show two men being lynched by a mob in the state.

Keywords: Uttar Pradesh, Clash, Killed, Media, Obituary, National, Muzaffarnagar, District, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia