പുതിയ ഡാം വേണമെന്ന ആവശ്യം ഉപേക്ഷിക്കാന്‍ കേരളത്തെ ഉപദേശിക്കണം: ജയലളിത

 


പുതിയ ഡാം വേണമെന്ന ആവശ്യം ഉപേക്ഷിക്കാന്‍ കേരളത്തെ ഉപദേശിക്കണം: ജയലളിത
ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം ഉപേക്ഷിക്കാന്‍ കേരളത്തെ പ്രധാനമന്ത്രി ഉപദേശിക്കണമെന്ന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കാനും കേന്ദ്രം ശ്രമിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി മുല്ലപ്പെയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പഠനം നടത്തിവരികയാണ്. ഈ സമയം അണക്കെട്ട് ദുര്‍ബലമാണെന്ന പ്രചാരണം വ്യാപകമാക്കാനാണ് കേരളം ശ്രമിക്കുന്നത്. അണക്കെട്ടിലെ ജനലനിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്നും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തുണ്ടായ 22 ഭൂചലനങ്ങളാണ് കേരളം ഉയര്‍ത്തുന്ന പ്രധാന വാദഗതി. എന്നാല്‍ ഈ ചലനങ്ങളൊന്നും അണക്കെട്ടിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും ജയലളിത ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിലാണ്‌ ജയലളിത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia