ലീഗ് നേതാക്കള്‍ മഅദനിയെ സന്ദര്‍ശിച്ചു; മോചന പ്രതീക്ഷയുണ്ടെന്ന് മഅദനി
Jun 1, 2013, 14:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വിചാരണ വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഈ ആവശ്യം ഉന്നയിച്ച് ലീഗ് നേതാക്കള്‍ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യ ഇക്കാര്യം അറിയിച്ചത്.
കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ സ്വാഭാവികമായ കാല താമസമുണ്ടാകുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സിറാജ് ഇബ്രാഹിം സേട്ട് എന്നിവരടങ്ങുന്ന സംഘമാണ് സിദ്ധരാമയ്യയെ കണ്ടത്. ഇവര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനിയെ സന്ദര്‍ശിച്ചു. വിചാരണ നീളുന്നതിലെ വിഷമം മഅ്ദനി അറിയിച്ചതായി ഇരുവരും പറഞ്ഞു. പിതാവിന് പിന്നാലെ മാതാവും അസുഖ ബാധിതയായി കിടപ്പിലാണ്. ഇരുവരുടെയും ചികിത്സക്കും പരിചരണത്തിനും തന്റെ സാന്നിധ്യം ആവശ്യമാണെന്നും മഅദനി ഇവരെ അറിയിച്ചു. ഇതിനായി വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കണമെന്നും മഅ്ദനി ആവശ്യപ്പെട്ടു.
സംഘം ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുമായും കൂടിക്കാഴ്ച നടത്തി. കര്‍ണാടക മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.കെ നൗഷാദ്, ജനറല്‍ സെക്രട്ടറി ഇബ്രാഹിം ജെല്കോട്ട്, കെ.എം.സി.സി ട്രഷറര്‍ ഹാരിസ് പുല്ലൂക്കര, ജില്ലാ നേതാക്കളായ അഡ്വ. മുനി
റഹ്മത്ത്, നാസര്‍ ജയനഗര്‍, മൊയ്തു മാണിയൂര്‍, താഹിര്‍ മിസ്ബാഹി എന്നിവരും നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു. കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും മുസ്ലിം ലീഗ് നേതാക്കളുടെ സന്ദര്‍ശനവും തന്റെ മോചനത്തിന് പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് മഅ്ദനി സംഘത്തെ അറിയിച്ചു.

Keywords : Abdul Nasar Madani, Bangalore, Jail, Muslim-League, Leaders, Visit, National, Chief Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.