ഇ. അഹ്‌മദിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് സംഘം മുസാഫര്‍നഗര്‍ സന്ദര്‍ശിച്ചു

 


മുസാഫര്‍നഗര്‍: മുസഫര്‍ നഗറിലെ കലാപ ബാധിത പ്രദേശങ്ങള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹ്‌മദിന്റെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കലാപ ബാധിത പ്രദേശങ്ങളില്‍ നേരിട്ടിറങ്ങിയ പ്രതിനിധി സംഘം കലാപ ബാധിതരെ പാര്‍പിച്ചിരിക്കുന്ന താവ്‌ലി, മദ്രസാ റാഷിദിയ്യ, കാണ്ഡ്‌ല എന്നിവിടങ്ങളിലെത്തി.

കലാപം അഴിച്ചു വിട്ടവര്‍ക്ക് മുമ്പില്‍ നിസഹായാവസ്ഥയിലായവര്‍ ക്രൂരതയുടെ നാളുകള്‍ മുസ്ലിം ലീഗ് പ്രതിനിധി സംഘത്തോട് ധരിപ്പിച്ചു. ഇ. അഹ്‌മദിനു പുറമെ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അഡ്വ. ഇഖ്ബാല്‍ അഹ്‌മദ്, ദേശീയ വൈസ് പ്രസിഡണ്ട് ഖുറം അനീസ് ഉമര്‍, യു.പി സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷന്‍ മൗലാനാ കൗസര്‍ ഹയാത്ത്, ജനറല്‍ സെക്രട്ടറി ഡോ. മതീന്‍ ഖാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കലാപ ബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം സംഘം മുസാഫര്‍നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് കൗഷല്‍ ശര്‍മ, ഷംലി ജില്ലാ മജിസ്‌ട്രേറ്റ് പി.കെ സിങ്, പോലീസ് സൂപ്രണ്ട്, എ.ഡി.എം, എസ്.ഡി.എം, സിറ്റി മജിസ്‌ട്രേറ്റ്, സി.ഡി.ഒ എന്നിവരുമായി ചര്‍ച്ച നടത്തി. ബുധനാഴ്ച സംഘം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഇ. അഹ്‌മദിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് സംഘം മുസാഫര്‍നഗര്‍ സന്ദര്‍ശിച്ചു
മുസഫര്‍ നഗര്‍ കലാപത്തില്‍ 42,000 പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടു. മുസാഫര്‍ നഗര്‍, ശംലി ജില്ലകളിലെ 94 ഗ്രാമങ്ങളെ ബാധിച്ച കലാപത്തില്‍ 44 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
Keywords : Muslim, Visit, Uttar Pradesh, Riot, National, E. Ahmed, E.T Muhammed Basheer, Muzzafar Nagar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia