Leopard Attack | പുള്ളിപ്പുലി ആക്രമണത്തില്‍ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) പുള്ളിപ്പുലി ആക്രമണത്തില്‍ ഒന്നരവയസുകാരി മരിച്ചതായി റിപോര്‍ട്. മുംബൈയിലെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ഗോരേഗാവിലെ ആരെ കോളനിയിലെ വനമേഖലയിലാണ് സംഭവം. അമ്മയ്ക്കൊപ്പം വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ആരെയിലെ യൂനിറ്റ് നമ്പര്‍ 15ല്‍ രാവിലെ 6.30 മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് 30 അടി അകലെയുള്ള ക്ഷേത്രത്തിലേക്ക് അമ്മയ്ക്കൊപ്പം നടക്കുകയായിരുന്നു. ഇതിനിടെ പിന്നില്‍ നിന്നും എത്തിയ പുലി പെണ്‍കുട്ടിയെ ആക്രമിച്ച് പരിക്കേല്പിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം ആരെ കോളനിയിലെ ജനവാസ കേന്ദ്രങ്ങളിലും പാടങ്ങളിലും പുള്ളിപ്പുലികള്‍ എത്തുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുലി ആക്രമിക്കുന്ന സംഭവങ്ങളും ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെന്നും ഇത് പ്രദേശത്തെ നാട്ടുകാരില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Mumbai, News, National, Police, attack, hospital, Girl, Mumbai: Toddler attacked, killed by leopard.

