Teacher Died | സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു. ജെനല്‍ ഫെര്‍ണാന്‍ഡസ് (26) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ നോര്‍ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇന്‍ഗ്ലീഷ് ഹൈസ്‌കൂളില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സ്‌കൂളിലെ ഉച്ച ഇടവേളയില്‍ ഒരു മണിയോടെ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താന്‍ ജെനല്‍ ഫെര്‍ണാന്‍ഡസ് ആറാം നിലയില്‍ കാത്തുനില്‍ക്കുകയായിരുന്നു. ലിഫ്റ്റില്‍ കയറിയ ഉടന്‍ വാതിലുകള്‍ അടയുകയായിരുന്നു. ഇതോടെ അധ്യാപിക വാതിലുകള്‍ക്ക് ഇടയില്‍ കുടുങ്ങി.
ഇതോടെ സ്‌കൂള്‍ ജീവനക്കാര്‍ അധ്യാപികയെ സഹായിക്കാന്‍ ഓടിയെത്തി, അധ്യാപികയെ വതിലുകള്‍ക്കിടയില്‍ നിന്നും വലിച്ച് പുറത്ത് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് ഇവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
അതേസമയം, പ്രാഥമിക അന്വേഷണത്തില്‍, അപകട മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള് അസ്വാഭാവികത സംഭവത്തിലുണ്ടോയെന്ന് അറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Keywords: Mumbai, News, National, Teacher, Death, Teacher, Police, Case, Accident, Mumbai Teacher Gets Stuck Between Moving Lift Doors At School, Dies.