മുംബൈ പൂനെ എക്‌സ്പ്രസ് വേയില്‍ കാറുകള്‍ക്ക് മേല്‍ ബസ് പാഞ്ഞുകയറി 17 മരണം; 30 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

മുംബൈ: (www.kvartha.com 05.06.2016) മുംബൈ പൂനെ എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 17 മരണം. രണ്ട് കാറുകള്‍ക്ക് മേല്‍ ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ് ഹൈവേയില്‍ നിന്നും 20 അടി താഴേക്ക് വീണു. ശനിയാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം.

കൈകുഞ്ഞ് അടക്കം 17 പേര്‍ മരിച്ചു. ഏഴ് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സതാരയില്‍ നിന്നുമെത്തിയ ആഡംബര ബസാണ് അപകടമുണ്ടാക്കിയത്. ഹൈവേയിലെ ഷെന്ദുഗ് വളവിന് സമീപത്തായിരുന്നു അപകടം.

സ്വിഫ്റ്റ് കാറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് െ്രെഡവര്‍ ടയര്‍ മാറ്റുകയായിരുന്നു. ഇത് കണ്ട് സഹായിക്കാനെത്തിയതായിരുന്നു ഇന്നോവയില്‍ യാത്ര ചെയ്തവര്‍. നിയന്ത്രണം വിട്ടുവന്ന ബസ് കാറുകള്‍ക്ക് മേല്‍ പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. എം.ജി.എം ആശുപത്രിയിലാണിവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മുംബൈ പൂനെ എക്‌സ്പ്രസ് വേയില്‍ കാറുകള്‍ക്ക് മേല്‍ ബസ് പാഞ്ഞുകയറി 17 മരണം; 30 പേര്‍ക്ക് പരിക്ക്

SUMMARY: At least 17 people died and more than 30 got injured after a bus crashed into two cars before toppling down into a 20-feet deep ditch on Mumbai-Pune expressway.

Keywords: National, 17 people, 30, Injured, Bus, Crashed, Two cars, Toppling down, 20-feet deep ditch, Mumbai-Pune expressway.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia