വിസ കാലാവധി അവസാനിച്ചു; അദ്‌നാന്‍ സാമിക്ക് മുംബൈ പോലീസിന്റെ നോട്ടീസ്

 


മുംബൈ: പാക് ഗായകന്‍ അദ്‌നാന്‍ സാമി വിസ കാലാവധി അവസാനിച്ചിട്ടും ഇന്ത്യയില്‍ തങ്ങിയതിനെ തുടര്‍ന്ന് മുംബൈ പോലീസ് അദ്ദേഹത്തിന് നോട്ടീസ് അയച്ചു. ഒക്ടോബര്‍ ആറിനാണ് അദ്‌നാന്‍ സാമിയുടെ വിസ കാലാവധി അവസാനിച്ചത്. കത്തില്‍ മുംബൈ പോലീസിന് മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

കത്തിന് മറുപടി നല്‍കാനായി അദ്‌നാനിന് ഏഴ് ദിവസവും വിസ കാലാവധി പുതുക്കുന്നതിനായി 30 ദിവസവുമാണ് പോലീസ് അനുവദിച്ചിട്ടുള്ളത്. നേരത്തേ വിസ കാലാവധി അവസാനിച്ച അദ്‌നാന്‍ സാമിയോട് ഇന്ത്യ വിടണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടിരുന്നു. ഇതിന് മുമ്പ് അദ്‌നാനെ എം.എന്‍.എസ് ഫിലിം വിംഗ് മേധാവി അമയ് ഖോപ്കര്‍ ഓഫീസിലേയ്ക്ക് വിളിപ്പിച്ച് ഒരു മണിക്കൂറിലേറെ സംസാരിച്ചതായാണ് റിപോര്‍ട്ടുകളുണ്ടായിരുന്നു.

വിസ കാലാവധി അവസാനിച്ചു; അദ്‌നാന്‍ സാമിക്ക് മുംബൈ പോലീസിന്റെ നോട്ടീസ്അദ്‌നാനിനെതിരെ നിരവധി പേര്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ട്. അതിനിടയില്‍ വിസ പുതുക്കാനുള്ള നിയമനടപടികള്‍ ആരംഭിച്ചതായി അദ്‌നാന്‍ സാമി അറിയിച്ചിരുന്നു. ഇതിനിടയിലാണ് മുംബൈ പോലീസ് അദ്ദേഹത്തിന് നോട്ടീസ് അയച്ചത്.

Also Read: 
പിടികിട്ടാപുള്ളികള്‍ അറസ്റ്റില്‍

Keywords : Mumbai, Pakistan, Singer, National, Mumbai Police, Notice, Adnan Sami, Overstaying, India, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia