മുംബൈ കലാപം: സിറ്റി പോലീസ് കമ്മീഷണറെ മാറ്റി

 


മുംബൈ കലാപം: സിറ്റി പോലീസ് കമ്മീഷണറെ മാറ്റി
മുംബൈ: ആഗസ്റ്റ് പതിനൊന്നിന്‌ ആസാദ് നഗറിലുണ്ടായ അക്രമത്തില്‍ രണ്ട് പേര്‍ മരിക്കാനിടയായതിനെത്തുടര്‍ന്ന്‌ ഏറേ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന സിറ്റി പോലീസ് കമ്മീഷണര്‍ അരുപ് പട്നായിക്കിനെ മാറ്റി. പകരം മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ സത്യപാല്‍ സിംഗിനെ പുതിയ സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചതായി ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പാട്ടീല്‍ അറിയിച്ചു.

പട്നായിക്കിനെ മഹാരാഷ്ട്ര റോഡ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചതായും മന്ത്രി അറിയിച്ചു. 

അസമില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമാവുകയും തുടര്‍ന്ന്‌ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ പട്നായിക്കിനെ മാറ്റാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.

English Summery
MUMBAI: Mumbai police commissioner Arup Patnaik, who was facing flak over the August 11 Azad Maidan violence in the city, has been transferred, home minister R R Patil said here on Thursday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia