SWISS-TOWER 24/07/2023

മോഡിയെ ഹിറ്റ്‌ലറോട് ഉപമിച്ച് മുംബൈ മേയര്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 21.07.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ച് മുംബൈ മേയറും ശിവസേന നേതാവുമായ സ്‌നേഹല്‍ അംബേദ്കര്‍. ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേയര്‍ ഇക്കാര്യം പറഞ്ഞത്.

സ്വാശ്രയ ബോധത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് എനിക്ക് മതിപ്പുണ്ട്. എന്നാല്‍ പലപ്പോഴും അദ്ദേഹത്തിന്റെ ഭരണം ഹിറ്റ്‌ലറുടേതിന് സമാനമാണ് സ്‌നേഹല്‍ പറഞ്ഞു.

അധികാരം ഒരാളില്‍ കേന്ദ്രീകരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു. നഗരത്തിലെ ഏഴാമത്തെ വനിത മേയറും മേയര്‍ പദവിയിലെത്തുന്ന ആദ്യ ദളിത് സ്ത്രീയുമാണ് സ്‌നേഹല്‍.

ചുവന്ന ബീക്കണ്‍ കാറില്‍ ഉപയോഗിച്ച് നേരത്തേ വിവാദത്തിലകപ്പെട്ടിരുന്നയാളാണ് സ്‌നേഹല്‍. സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ബീക്കണ്‍ ഉപയോഗിക്കാമെങ്കില്‍ തനിക്കും ഉപയോഗിക്കാമെന്നായിരുന്നു ഇതിന് മേയറുടെ വിശദീകരണം.
മോഡിയെ ഹിറ്റ്‌ലറോട് ഉപമിച്ച് മുംബൈ മേയര്‍

SUMMARY: Mumbai Mayor and Shiv Sena leader Snehal Ambekar compared Prime Minister Narendra Modi with Hitler and said they were quite similar.

Keywords: Narendra Modi, Hitler, Mumbai Mayor, Shiv Sena leader
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia