മെഷീന്‍ യുവാവിനെ 'വിഴുങ്ങി'; എം ആര്‍ ഐ മെഷീന്‍ വലിച്ചെടുത്ത 32കാരന് ദാരുണാന്ത്യം; മരണം സംഭവിച്ചത് 2 മിനിട്ടില്‍
Jan 29, 2018, 13:08 IST
ADVERTISEMENT
മുംബൈ: (www.kvartha.com 29.01.2018) എം ആര്‍ ഐ മെഷീന്‍ വലിച്ചെടുത്ത യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ നായര്‍ ഹോസ്പിറ്റലില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. 32കാരനായ രാജേഷ് മരു ഒരു തുണിക്കടയിലെ സെയില്‍സ്മാനാണ്.
വൃദ്ധനായ രോഗിക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വാര്‍ഡ് ബോയിയെ സഹായിക്കാനെത്തിയതായിരുന്നു രാജേഷ്. എം ആര്‍ ഐ റൂമില്‍ ലോഹങ്ങള്‍ അനുവദനീയമല്ല.
സംഭവം നടക്കുമ്പോള്‍ എം ആര്‍ ഐ മെഷീന്‍ ഓണായിരുന്നില്ല. എന്നാല്‍ ഓസിജന്‍ സിലിണ്ടറുമായി അകത്തുകടന്നതോടെ രാജേഷിനെ മെഷീനിലെ കാന്തശക്തി വലിച്ചെടുക്കുകയായിരുന്നു. ഉടനെ തന്നെ മരണവും സംഭവിച്ചു.
ഇതേ ആശുപത്രിയില്‍ അഡ്മിറ്റായ മാതാവിനെ കാണാനാണ് രാജേഷ് ആശുപത്രിയില്‍ എത്തിയത്. കടുത്ത സുരക്ഷ വീഴ്ചയാണ് എം ആര്‍ ഐ റൂമില്‍ ഉണ്ടായത്. ആരും തന്നെ ഓക്‌സിജന്‍ സിലിണ്ടറുമായി അകത്തുകടക്കരുതെന്ന് രാജേഷിന് മുന്നറിയിപ്പ് നല്‍കിയില്ല. എം ആര്‍ ഐ മെഷീന്‍ ഓണ്‍ അല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ അപകടം നടക്കുമ്പോള്‍ മെഷീന്‍ ഓണ്‍ ആയിരുന്നുവെന്ന് സഹോദരന്‍ സോളാങ്കി പറഞ്ഞു.
ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കി രാജേഷിനെ എം ആര്‍ ഐ റൂമിലേയ്ക്കയച്ച വാര്‍ഡ് ബോയിയെ സസ്‌പെന്‍ഡ് ചെയ്തു. രാജേഷിന്റെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ് 5 ലക്ഷം രൂപ സഹായധനമായി പ്രഖ്യാപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The ward boy, who handed over the oxygen cylinder containing metal to Rajesh Maru, has been suspended by the hospital dean.
Keywords: National, Mumbai, Rajesh Maru

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.