ഓര്‍ഡര്‍ ചെയ്തത് മൗത് വാഷ്, പൊതി തുറന്നപ്പോള്‍ അതാ കിടിലന്‍ സര്‍പ്രൈസ്; റെഡ് മി നോട് 10 കിട്ടിയതില്‍ അമ്പരന്ന് മുംബൈ സ്വദേശി

 


മുംബൈ: (www.kvartha.com 15.05.2021) ഓര്‍ഡര്‍ ചെയ്ത മൗത് വാഷിന് പകരം മുംബൈ സ്വദേശിക്ക് കിട്ടിയത് റെഡ് മി നോട് 10 മൊബൈല്‍ ഫോണ്‍. മുംബൈ സ്വദേശിയായ ലോകേഷ് ദാഗ ആമസോണില്‍ മൗത് വാഷ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ പൊതി തുറന്നപ്പോള്‍ ലോകേഷ് ദാഗ ശരിക്കും അമ്പരന്നു. റെഡ് മി നോട് 10 മൊബൈല്‍ ഫോണ്‍ ആയിരുന്നു മൗത് വാഷിന് പകരം ലഭിച്ചത്.  

ഓര്‍ഡര്‍ ചെയ്തത് മൗത് വാഷ്, പൊതി തുറന്നപ്പോള്‍ അതാ കിടിലന്‍ സര്‍പ്രൈസ്; റെഡ് മി നോട് 10 കിട്ടിയതില്‍ അമ്പരന്ന് മുംബൈ സ്വദേശി

ആമസോണിനെ ടാഗ് ചെയ്ത് ലോകേഷ് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊതി തുറന്നപ്പോള്‍ പാകേജില്‍ തന്റെ പേരായിരുന്നുവെന്നും എന്നാല്‍ ഇന്‍വോയിസില്‍ മറ്റൊരു പേരായിരുന്നുവെന്നും ലോകേഷ് കുറിച്ചു. വില കുറഞ്ഞ വസ്തു ഓര്‍ഡര്‍ ചെയ്തിട്ട് പകരം വില കൂടിയ ഒരു വസ്തു ലഭിച്ച ഈ പോസ്റ്റ് പെട്ടെന്ന് വൈറലായി. നിരവധി പേരാണ് രസകരമായ കമന്റുമായി എത്തിയത്. 
Keywords:  Mumbai, News, National, Mobile Phone, Redmi Note 10, Amazon, Order, Mumbai man orders mouthwash from Amazon, gets Redmi Note 10 instead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia