Fines | ട്രെയിനില്‍ മോശം ഭക്ഷണം വിളമ്പിയെന്ന യുവാവിന്റെ പരാതിയില്‍ കേറ്ററിങ് കംപനിക്ക് പിഴ ശിക്ഷ വിധിച്ച് ഐആര്‍സിടിസി

 


ADVERTISEMENT

മുംബൈ: (KVARTHA) ട്രെയിനില്‍ മോശം ഭക്ഷണം വിളമ്പിയെന്ന പരാതിയില്‍ കേറ്ററിങ് കംപനിക്ക് പിഴശിക്ഷ വിധിച്ച് ഐആര്‍സിടിസി (Indian Railway Catering and Tourism Corporation). അനൂജ് കുമാര്‍ ഗുപ്ത എന്ന 35കാരന്‍ നല്‍കിയ പരാതിയിലാണ് 5,000 രൂപയാണ് പിഴയായി ചുമത്തിയത്. പുരിയില്‍ നിന്ന് മുംബൈയിലേക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവാവിന് ദുരനുഭവം ഉണ്ടായതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി.
Aster_MIMS

ഐആര്‍സിടിസി വെബ്സൈറ്റിലാണ് യുവാവ് പരാതി നല്‍കിയത്. നാലംഗ കുടുംബം ട്രെയിനില്‍ വച്ച് വാങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നായിരുന്നു പരാതി. കൂടാതെ ഭക്ഷണത്തിനൊപ്പം നല്‍കുന്ന തൈര് നല്‍കിയില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കാണാതായ തൈര് 30 രൂപയ്ക്ക് കച്ചവടക്കാര്‍ പ്രത്യേകം വില്‍ക്കുകയാണെന്നും ഗുപ്ത ആരോപിച്ചു. 

Fines | ട്രെയിനില്‍ മോശം ഭക്ഷണം വിളമ്പിയെന്ന യുവാവിന്റെ പരാതിയില്‍ കേറ്ററിങ് കംപനിക്ക് പിഴ ശിക്ഷ വിധിച്ച് ഐആര്‍സിടിസി

ഐആര്‍സിടിസി വെബ്സൈറ്റ് പ്രകാരം ഭക്ഷണത്തിന്റെ നിരക്ക് 80 രൂപയായിരുന്നു. എന്നാല്‍ ട്രെയിനില്‍ ഇതേ ഭക്ഷണം 150 രൂപയ്ക്കാണ് വിറ്റിരുന്നത്. തുടര്‍ന്ന് പാന്‍ട്രി കാര്‍ മാനേജര്‍ സന്തോഷ് റാത്തോഡിനെ സമീപിക്കുകയും അദ്ദേഹം ഭക്ഷണം 80 രൂപയ്ക്ക് നല്‍കുകയും ചെയ്തു. ഞങ്ങള്‍ നാല് പൊതികളാണ് വാങ്ങിയതെന്നും അനൂജ് കുമാര്‍ ഗുപ്ത പറയുന്നു.   
'ട്രെയിനില്‍ ലഭിച്ച ഭക്ഷണം മോശം നിലവാരമുള്ളതായിരുന്നു. ഐആര്‍സിടിസി മെനുവില്‍ ഓരോ പൊതിയിലും നാല് ചപ്പാത്തി എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഞങ്ങളുടെ താലിയില്‍ രണ്ട് ചപ്പാത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെനുവില്‍ കട്ടിയുള്ള പരിപ്പിന് പകരം വെള്ളമുള്ള പരിപ്പാണ് ലഭിച്ചത്. തൈര് ഉണ്ടായിരുന്നില്ല. ഈ ട്രെയിനില്‍ രണ്ട് ചപ്പാത്തി മാത്രമാണ് നല്‍കിയതെന്നും തൈര് സ്റ്റോക്ക് തീര്‍ന്നെന്നും കച്ചവടക്കാരന്‍ ഞങ്ങളോട് പറഞ്ഞു. പയറ് ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ പരിപ്പ് വെള്ളമാണെന്നും പറയുകയായിരുന്നു. വില്‍പ്പനക്കാരന്‍ തന്റെ പേര് വെളിപ്പെടുത്താന്‍ വിസമ്മതിക്കുകയും ചെയ്തു' -ഗുപ്ത പറഞ്ഞു. 

Keywords: Mumbai, IRCTC, Fines, Train, Food Quality, Complaint, News, National, National News, Food, Mumbai: IRCTC fines train caterer for poor quality of food.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia