HC Quashes Case | സൈകിളിടിച്ച് 63കാരിക്ക് പരിക്കേറ്റ സംഭവം; 10 വയസുകാരനെതിരെ പൊലീസെടുത്ത കേസ് റദ്ദാക്കി ഹൈകോടതി
മുംബൈ: (www.kvartha.com) സൈകിളിടിച്ച് 63കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ 10 വയസുകാരനെതിരെ പൊലീസെടുത്ത കേസ് റദ്ദാക്കി മുംബൈ ഹൈകോടതി. പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. സര്‍കാരിനോട് കുട്ടിക്കും മാതാവ് ആകാന്‍ക്ഷ ത്യാഗി കേല്‍കറിനും 25,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
കേസില്‍ ഉള്‍പെട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഈ പണം ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കുട്ടിക്കെതിരെ കേസെടുക്കാന്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയ അസിസ്റ്റന്റ് പൊലീസ് കമീഷനര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും പൊലീസ് രേഖകളില്‍ നിന്ന് കുട്ടിയുടെ പേര് നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മാര്‍ച് 27നാണ് കേസിനാസ്പദമായ സംഭവം. ഗോറെഗാവിലെ ഒരു ഹൈ-റൈസ് സൊസൈറ്റിയില്‍ സീരിയല്‍ നടി സിമ്രാന്‍ സച്ച്‌ദേവിന്റെ അമ്മയെയാണ് കുട്ടി സൈകിള്‍ കൊണ്ട് ഇടിച്ചത്. തുടര്‍ന്ന് നടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു എന്നുമാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
Keywords: Mumbai, News, National, Case, Police, High Court, Mumbai: HC quashes case against 10-year-old boy who accidentally crashed bicycle into an old woman.