Fire | മുംബൈയില്‍ 22 നില കെട്ടിടത്തില്‍ തീപ്പിടിത്തം; അഗ്നിശമന സേനകളുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

 


മുംബൈ: (www.kvartha.com) 22 നില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. പടിഞ്ഞാറന്‍ മുംബൈയിലെ മലാഡില്‍ ശനിയാഴ്ച രാവിലെ 11 മണിക്കാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന സേനകളുടെ സമയോചിത ഇടപെടല്‍ മൂലം നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായി. നാലു ഫയര്‍ എന്‍ജിനുകളാണ് അപകടവിവരമറിഞ്ഞ് കുതിച്ചെത്തിയത്.

അതേസമയം പരുക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 മിനിറ്റിനകം തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫ്‌ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Fire | മുംബൈയില്‍ 22 നില കെട്ടിടത്തില്‍ തീപ്പിടിത്തം; അഗ്നിശമന സേനകളുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

Keywords: Mumbai, News, National, Fire, Injured, Mumbai: Fire breaks out in 21-storey building in Malad.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia