Man Arrested | ഓണ്‍ലൈന്‍ സെക്‌സ് റാകറ്റിന് മുംബൈയില്‍ പിടിവീണു; കോള്‍ സെന്റര്‍ ഉടമ അറസ്റ്റില്‍
മുംബൈ: (www.kvartha.com) കോള്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വന്‍ ഓണ്‍ലൈന്‍ സെക്‌സ് റാകറ്റ് പിടിയില്‍. സംഭവത്തില്‍ കോള്‍ സെന്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതായും മുംബൈ ക്രൈം ബ്രാഞ്ച് പറഞ്ഞു. അതേസമയം റാകറ്റില്‍ അകപ്പെട്ട സ്ത്രീകളെയും വിദ്യാര്‍ഥിനികളെയുമടക്കം രക്ഷപ്പെടുത്തി.
ഏറെക്കാലമായി സെക്‌സ് റാകറ്റിന്റെ ഫോണ്‍കോളുകള്‍ മുംബൈ ക്രൈം ബ്രാഞ്ച് നിരീക്ഷിക്കുന്നുണ്ടായിരുന്നു. റാകറ്റിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത് കോള്‍ സെന്റര്‍ വഴിയായിരുന്നു. സംഭവത്തില്‍ ഉള്‍പെട്ട കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായി വിശദ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Mumbai, News, National, Arrest, Arrested, Police, Women, Students, Mumbai: Call center owner arrested by crime branch.