ഈ ഓട്ടോകാരനെ ഒരു തവണ ട്രിപ്പ് വിളിച്ചാല്‍ നിങ്ങള്‍ വീണ്ടും ഇയാളെ തന്നെ വിളിക്കും; വാഷ്‌ബേസിന്‍ മുതല്‍ മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് വരെ അകത്തുണ്ട്, ഡ്രൈവറുടെ കിടിലന്‍ ട്രിക്കിനെ പ്രശംസിച്ച് സോഷ്യല്‍മീഡിയ
Nov 23, 2019, 16:03 IST
മുംബൈ: (www.kvartha.com 23.11.2019) മുംബൈ സ്വദേശിയായ സത്യവാന്‍ ഗിതെ ഓട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. ഹോം സിസ്റ്റം ഘടിപ്പിക്കുന്ന ആദ്യ കിടിലന്‍ ഓട്ടോ. വാഷ്‌ബേസിന്‍ മുതല്‍ മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് വരെ ഒരുക്കിയിട്ടുണ്ട് അകത്ത്. ചട്ടികളിലാക്കിയ ചെടികള്‍ ഒന്നുകൂടി വാഹനത്തിന് നിറമേകിയിരിക്കുന്നു. തന്റെ വണ്ടിയില്‍ കയറുന്നവര്‍ക്ക് ഒരു കുറവും വരരുതെന്ന് നിര്‍ബന്ധമുള്ള ഈ ബുദ്ധിമാനായ ഓട്ടോ ഡ്രൈവറെയും ഓട്ടോയെയും പ്രശംസിച്ച് നിരവധി ആള്‍ക്കാരാണ് മുന്നോട്ടു വന്നിരിക്കുന്നത്.
വാഷ്‌ബേസിനും ഡെസ്‌ക് ടോപ്പ് മോണിറ്ററും, ഈ ബുദ്ധിമാനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ എല്ലാം തട്ടിക്കൂട്ടിയിരിക്കുന്നു എന്നാണ് ട്വിങ്കിള്‍ ഖന്ന ഓട്ടോയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയ ഓട്ടോ റിക്ഷയുടെ ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
നിങ്ങള്‍ക്ക് തന്റെ ഓട്ടോയില്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാം. ശുദ്ധീകരിച്ച വെള്ളവും വാഷ്‌ബേസിനും ഉണ്ട്. പ്രായമായവര്‍ക്ക് ഒരു കിലോമീറ്റര്‍ ദൂരത്തേക്കുള്ള യാത്രയില്‍ ചാര്‍ജ് ഈടാക്കാറില്ലെന്നും യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഉറപ്പാക്കുകയാണ് തന്റെ ഉദേശമെന്നും സത്യവാന്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Mumbai: Satyawan Gite, an auto-rickshaw driver has equipped his auto with facilities ranging from wash basin, mobile phone charging points, plants to desktop monitor, in order to provide comfortable rides to passengers. (20.11) pic.twitter.com/gLjZTSG7Yo— ANI (@ANI) November 20, 2019
Keywords: Mumbai, News, National, Auto & Vehicles, Auto Driver, Mobile Phone, Mumbai auto driver installs washbasin, charging points in his vehicle
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.