Found Dead | മുംബൈയില്‍ 15കാരി മരിച്ച നിലയില്‍; പഠിക്കാത്തതില്‍ മാതാപിതാക്കള്‍ ശാസിച്ചതിന് പിന്നാലെയാണ് സംഭവമെന്ന് പൊലീസ്

 


മുംബൈ: (www.kvartha.com) നഗരത്തില്‍ 15കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ശനിയാഴ്ച രാവിലെ എംഎച്എഡിഎ കെട്ടിടത്തിന്റെ മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷിതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ടത്തിനയച്ചു.

പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി മാതാപിതാക്കള്‍ ശകാരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Found Dead | മുംബൈയില്‍ 15കാരി മരിച്ച നിലയില്‍; പഠിക്കാത്തതില്‍ മാതാപിതാക്കള്‍ ശാസിച്ചതിന് പിന്നാലെയാണ് സംഭവമെന്ന് പൊലീസ്

Keywords: Mumbai, News, National, Police, Death, Found Dead, Mumbai: 15 year old girl found dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia