Accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 പേര്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. മരിച്ചവരും പരിക്കേറ്റവരും തിക്തോലി നിവാസികളാണെന്ന് പൊലീസ് പറഞ്ഞു. മൊറേനയിലെ നൂറാബാദിലാണ് സംഭവം.

ബുധനാഴ്ച പുലര്‍ചെ ഒരു മണിയോടെ ഗ്വാളിയോറില്‍ നിന്ന് മൊറേനയിലേക്ക് മടങ്ങുന്നതിനിടയില്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മൊറേനയിലെയും ഗ്വാളിയോറിലെയും മോര്‍ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, Madhya pradesh, National, Accident, Death, Injured, Police, hospital, MP: 5 died, 3 injured in road accident in Morena.