Fire | ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി
Apr 13, 2023, 09:13 IST
പൂനെ: (www.kvartha.com) ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്യു കാറിന് തീപ്പിടിച്ചു. ഡ്യൂടിയിലില്ലാതിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലാണ് വന്‍ ദുരന്തം വഴിമാറിയത്. ഇദ്ദേഹം സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും അഗ്‌നിശമന ഉപകരണമെടുത്ത് തീ അണക്കുകയായിരുന്നു. ഇന്ധന ടാങ്കിലെ ചോര്‍ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.
പൂനെയിലെ ഉന്‍ഡ്രി മേഖലയിലാണ് സംഭവം. തീപ്പിടിച്ചതറിയാതെ ഉടമ ഒന്നര കിലോ മീറ്ററോളം കാര്‍ ഓടിച്ചിരുന്നു. പിന്നീട് വഴിയിലുണ്ടായിരുന്ന ആളുകള്‍ തീപിടിത്തത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ വാഹനത്തില്‍ നിന്നും ഉടന്‍ പുറത്തിറങ്ങി. പിന്നാലെ വാഹനം ആളിക്കത്തുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ഹര്‍ഷ യേവല പെട്രോള്‍ പമ്പിലെ ഉപകരണത്തിന്റെ സഹായത്തോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തീ നിയന്ത്രണവിധേയമാക്കി. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
Keywords: Pune, National, News, Fire, Car, Rescue, BMW, Vehicle, Moving BMW Catches Fire On Pune Road, Off-Duty Firefighter Comes To Rescue.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.