SWISS-TOWER 24/07/2023

പതിനേഴുകാരിയുടെ മരണം ആത്മഹത്യയല്ല; കൊന്നുതള്ളിയത് സ്വന്തം മാതാവ് തന്നെ; മകളും അമ്മയും പ്രണയിച്ചത് ഒരാളെ

 


ADVERTISEMENT

അബോഹര്‍: (www.kvartha.com 03.06.2016) പതിനേഴുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയും കാമുകനും അറസ്റ്റില്‍. ദിക്ഷ എന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായത്.

ദിക്ഷ ആത്മഹത്യ ചെയ്തുവെന്നായിരുന്നു അമ്മ മഞ്ജു പോലീസിനോട് പറഞ്ഞത്. ദിക്ഷയുടെ പിതാവിന്റെ മരണ ശേഷം കുടുംബ സ്വത്ത് ലഭിക്കാതെ പോയതാണ് മകള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും അവര്‍ ആരോപിച്ചിരുന്നു.

മഞ്ജു വിളിച്ചറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ദിക്ഷയുടെ മൃതദേഹം. ദിക്ഷയുടെ കൈത്തണ്ടയില്‍ വിജയ് എന്ന പേര് കൊത്തിയിരുന്നു. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി.

മഞ്ജുവിന്റെ പരാതിയില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാല്‍ പോലീസ് കണ്ടെത്തിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.
2015 ഒക്ടോബറിലാണ് മഞ്ജു സൗദി അറേബ്യയിലുള്ള വിജയുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലാകുന്നത്. 

തുടര്‍ന്ന് ഇരുവരും പ്രണയബദ്ധരായി. ഡിസംബറില്‍ വിജയ് ഇന്ത്യയിലെത്തി. 2016 ജനുവരി മുതല്‍ ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചു. ഈ സമയം വിജയ് മഞ്ജുവിന്റെ മകള്‍ ദിക്ഷയുമായും പ്രണയബന്ധം സ്ഥാപിച്ചു.

അമ്മയുമായുള്ള ബന്ധത്തെ കുറിച്ചറിയാതെ ദിക്ഷ വിജയുമായി അടുത്തു. എന്നാല്‍ ഒരു രാത്രി അമ്മയേയും വിജയേയും ഒരുമിച്ച് കട്ടിലില്‍ കണ്ടതോടെ ദിക്ഷ തകര്‍ന്നു. അവള്‍ അമ്മയുമായി ഇതേചൊല്ലി വഴക്കിട്ടു. ഇരുവരും വിജയെ വിവാഹം ചെയ്യുമെന്ന നിലപാടില്‍ ഉറച്ചുനിന്നു.
വിജയോടുള്ള സ്‌നേഹം തെളിയിക്കാന്‍ ദിക്ഷ മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് അയാളുടെ പേര്‍ കൈത്തണ്ടയില്‍ വരച്ചു. ഇത് കണ്ട് നിയന്ത്രണം വിട്ട മഞ്ജു മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

കൊലപാതകം മറയ്ക്കാനും സ്വയം രക്ഷപ്പെടാനുമാണ് വിജയ് ആത്മഹത്യ കുറിപ്പ് തയ്യാറാക്കി മുറിയിലിട്ടത്. ഇതില്‍ സ്വത്തുതര്‍ക്കത്തേയും മഞ്ജുവിന്റെ ഭര്‍ത്താവിന്റെ വീട്ടുകാരേയും കുറ്റപ്പെടുത്തിയായിരുന്നു എഴുതിയിരുന്നത്.

പതിനേഴുകാരിയുടെ മരണം ആത്മഹത്യയല്ല; കൊന്നുതള്ളിയത് സ്വന്തം മാതാവ് തന്നെ; മകളും അമ്മയും പ്രണയിച്ചത് ഒരാളെ

SUMMARY: A 17-year-old girl believed to have committed suicide was actually murdered by her mother over a shared love interest, police investigations have revealed in Punjab's Abohar town.

Keywords: National, 17-year-old girl, Committed suicide, Murdered, Mother, Shared love interest, Police, Investigations, Punjab, Abohar town, Panjpeer, Manju, Vijay Kumar.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia