യുപിയില്‍ ഗംഗയുടെ തീരത്ത് 100ലേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി
May 17, 2021, 10:35 IST
ലക്‌നൗ: (www.kvartha.com 17.05.2021) യുപിയിലെ പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് 100ലേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. നേരത്തെ യുപിയിലെ ഉന്നാവിലും ഇത്തരത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു സംഭവം.
കഴിഞ്ഞ രണ്ട്, മൂന്ന് മാസങ്ങളായി ഇവിടെ മൃതദേഹങ്ങള്‍ അടക്കുന്നു. കൃത്യമായി സംസ്‌കരിക്കാത്തതിനാല്‍ ഇപ്പോള്‍ മണല്‍ നീങ്ങി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പക്ഷികളും നായ്ക്കളും മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ച് പുറത്തിടുകയാണെന്നും ഒരു പ്രദേശവാസി എഎന്‍ഐയോട് പറഞ്ഞു.
ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ ഗംഗാ തീരങ്ങളില്‍ രണ്ടായിരത്തോളം മൃതദേഹങ്ങളാണ് അടിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്ന് കഴിഞ്ഞ ദിവസം റിപോര്‍ട് പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഗംഗാ തീരത്തെ ഗ്രാമങ്ങള്‍ നിരീക്ഷിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Lucknow, News, National, Death, River, Dead Body, Found, Ganga River, More corpses found washed up on Ganges River banks
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.