Viral Video | വിചിത്രം! ബിയര്‍ കുടിക്കുന്ന കുരങ്ങന്റെ വീഡിയോ വൈറല്‍; മദ്യവില്‍പനശാല തകര്‍ത്ത് ഉപഭോക്താക്കളുടെ കുപ്പികള്‍ കൊണ്ടുപോയതായി ഉടമ
ലക്‌നൗ: (www.kvartha.com) കാനില്‍ (Can) നിന്ന് ബിയര്‍ (Beer) കുടിക്കുന്ന കുരങ്ങന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. കുരങ്ങന്‍ മദ്യവില്‍പനശാല തകര്‍ത്ത് ഉപഭോക്താക്കളുടെ മദ്യക്കുപ്പികള്‍ കൊണ്ടുപോയതായി ഉടമ പറഞ്ഞു. കുരങ്ങിന്റെ പെരുമാറ്റത്തില്‍ കടയുടമ മടുത്തതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
അധികാരികള്‍ക്ക് പരാതി നല്‍കിയപ്പോള്‍, കടയുടമയെ പിന്തിരിപ്പിക്കാന്‍ ഉപദേശിച്ചു. കുരങ്ങ് കുപ്പി എടുക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ കുരങ്ങ് ആക്രമണകാരിയാകുമെന്നും ഉടമ വ്യക്തമാക്കി. അതേസമയം കുരങ്ങിന്റെ ശല്യം വര്‍ധിക്കുന്നതില്‍ മദ്യശാല ജീവനക്കാര്‍ ആശങ്കയിലാണ്.
പ്രദേശത്തെത്തുന്നവരില്‍നിന്ന് മദ്യം തട്ടിയെടുക്കുന്നതായും പരാതിയുണ്ട്. വനംവകുപ്പിന്റെ സഹായത്തോടെ കുരങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Video of monkey drinking beer goes viral pic.twitter.com/YOsWgp2WHE
— Report1BharatEnglish (@Report1BharatEn) October 31, 2022
Keywords: Lucknow, News, National, Complaint, Video, Monkey Drinks Beer From Can in Viral Video; UP Wine Shop Owner Accuses the Animal Of Stealing Alcohol Bottles from Customers.