SWISS-TOWER 24/07/2023

അമ്മ ആത്മഹത്യ ചെയ്യില്ല; തരൂര്‍ ഉപദ്രവിക്കുന്ന വ്യക്തിയല്ല: ശിവ് മേനോന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: അമ്മ സുനന്ദ പുഷ്‌കര്‍ ഒരിക്കലും ആത്മഹത്യ ചെയ്യുന്ന വ്യക്തിയല്ലെന്ന് മകന്‍ ശിവ് മേനോന്‍. മരുന്നുകളുടെ തെറ്റായ ഉപയോഗം കൊണ്ടോ മാനസികസമ്മര്‍ദ്ദം കൊണ്ടോ ആയിരിക്കാം അമ്മയുടെ മരണമെന്നും ശിവ് ട്വിറ്ററില്‍ പ്രതികരിച്ചു.
അമ്മ ആത്മഹത്യ ചെയ്യില്ല; തരൂര്‍ ഉപദ്രവിക്കുന്ന വ്യക്തിയല്ല: ശിവ് മേനോന്‍ശശി തരൂര്‍ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്ന വ്യക്തിയല്ല. അദ്ദേഹം അപായപ്പെടുത്തുകയോ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ ചെയ്യില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇരുവരും പരസ്പരം സ്‌നേഹിച്ചിരുന്നു,? ഇഷ്ടത്തിലായിരുന്നു. മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. മരണത്തിലെങ്കിലും മാദ്ധ്യമങ്ങള്‍ അമ്മയെ വെറുതെ വിടണമെന്ന് ശിവ് മേനോന്‍ പറഞ്ഞു.
സുനന്ദയുടെയും മുന്‍ ഭര്‍ത്താവ് സുജിത് മേനോന്റെയും മകനാണ് ശിവ്. യുഎഇയില്‍ ശിവയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സുനന്ദയ്ക്കും തരൂരിനുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ചില റിപോര്‍ട്ടുകളുണ്ട്. അന്ന് ശിവയുടെ മോചനത്തിന് തരൂര്‍ ഇടപെടാതിരുന്നതാണ് പ്രശ്‌നമായത്.
Keywords: Sunanda Taroor, Shiv Menon, Shashi Taroor, Son, Twitter, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia