Arrested | സഹായം വാഗ്ദാനം ചെയ്ത് സ്‌കൂള്‍ ബസില്‍ കയറ്റിയശേഷം യുവതിയെ പീഡിപ്പിച്ചതായി പരാതി; ഡ്രൈവര്‍ അറസ്റ്റില്‍
ബെംഗ്‌ളൂറു: (www.kvartha.com) സ്‌കൂള്‍ ബസില്‍ വച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ശിവകുമാര്‍ (42) എന്നയാളെയാണ് ചന്ദ്ര ലേഔട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് 5.30 മണിയോടെ നായന്ദനഹള്ളി ജങ്ഷനിലാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ബസ് സ്റ്റോപില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഈ സമയം ബസില്‍ തനിച്ചു മടങ്ങുകയായിരുന്ന ഡ്രൈവര്‍ സഹായം വാഗ്ദാനം ചെയ്ത് ബസില്‍ കയറ്റിയശേഷം നാഗര്‍ഭാവി സര്‍വിസ് റോഡിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവം യുവതി മകനെ അറിയിക്കുകയും ബസിന്റെ ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനുശേഷം യുവതിയുടെ മകന്‍ ബസ് കണ്ടെത്തുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനം സംബന്ധിച്ച വിവരം പുറത്തുവന്നത്. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Keywords: News, National, Complaint, Arrest, Arrested, Police, Case, Molestation, Woman, Molestation Case: School bus driver arrested.