ചാനല്‍ റി­പ്പോര്‍­ട്ടര്‍ രാ­ജി­വെച്ചു; വി­ദ്യാര്‍­ത്ഥി­നി­യെ അ­പ­മാ­നി­ച്ച സംഭ­വം വ­ഴി­തി­രി­വില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചാനല്‍ റി­പ്പോര്‍­ട്ടര്‍ രാ­ജി­വെച്ചു; വി­ദ്യാര്‍­ത്ഥി­നി­യെ അ­പ­മാ­നി­ച്ച സംഭ­വം വ­ഴി­തി­രി­വില്‍
ഗുവാഹത്തി : ഗുവാ­ഹ­ത്തി­യി­ലെ ഒ­രു പമ്പിനു മു­ന്നി­ല്‍ ക­ഴി­ഞ്ഞ ദിവ­സം രാത്രി പാര്‍­ട്ടി ക­ഴി­ഞ്ഞ് പോ­കു­ക­യാ­യി­രു­ന്ന പ്ല­സ് വ­ണ്‍ വി­ദ്യാര്‍­ത്ഥി­നിയെ ഇരുപതോ­ളം വ­രു­ന്ന സംഘം അപമാനിച്ച സംഭവത്തില്‍ വിവാ­ദ­ത്തി­ല­ക­പ്പെട്ട ന്യൂസ്ലൈവ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഗൗരവ് ജ്യോതി നിയോഗ് ജോ­ലി­യില്‍ നിന്നും രാജി­വച്ചു.

റിപ്പോര്‍ട്ടര്‍ ഉള്‍പ്പെട്ട സംഘമാ­ണ് പീ­ഡന­സംഭ­വം ആ­സൂ­ത്ര­ണം ചെ­യ്­ത­തെന്ന് അണ്ണ ഹസാരെ സംഘാംഗവും വിവരാവകാശപ്രവര്‍ത്തകനുമായ അഖില്‍ ഗൊഗൊ­യ് ആ­രോപ­ണം ഉ­ന്ന­യി­ച്ച­തോ­ടെ­യാ­ണ് സംഭ­വം വ­ഴി­തി­രി­വി­ലാ­യി­രി­ക്കു­ന്ന­ത്.

അ­തി­നിടെ പ്രധാന പ്രതിയായ അമര്‍ ജ്യോതി കാലിറ്റയെ കണ്ടെത്തു­ന്ന­വര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അസം ഡിജിപി ജയന്ത നാരായണ്‍ ചൗധരി അറി­യി­ച്ചി­ട്ടുണ്ട്.

അപമാനിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ തക്കവിധം പെണ്‍കുട്ടിയെ വെളിച്ചത്തേക്ക് മാറ്റിനിര്‍ത്താന്‍ റിപ്പോര്‍ട്ടര്‍ ആ­വ­ശ്യ­പ്പെ­ടു­ന്ന­താ­യുള്ള ശബ്ദരേഖയുള്ള ദൃശ്യങ്ങള്‍ ഗൊഗൊയ് കഴിഞ്ഞദിവ­സം മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍­ക്കു മു­ന്നില്‍ പുറത്തുവിട്ടിരുന്നു. ചാ­നല്‍ റി­പ്പോര്‍­ട്ട­റുടെ ശബ്ദഭാഗങ്ങള്‍ ഒഴിവാക്കിയാണ് ചാ­നല്‍ ദൃശ്യം സംപ്രേഷണം ചെ­യ്­ത­തെ­ന്നാ­ണ് ഗൊഗൊ­യു­ടെ ആ­രോ­പണം. അ­തേ­സമ­യം ഗൊഗൊയ് തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന്‌ ചാ­നല്‍ റി­പ്പോര്‍­ട്ടര്‍ പ­റ­യുന്നു.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഗൊഗൊയിയുടെ വിശ്വാസ്യത ചോദ്യംചെയ്യുന്ന വാര്‍­ത്ത നേര­ത്തേ ചാനല്‍ സംപ്രേഷ­ണം ചെയ്തതി­ന്റെ വൈ­രാഗ്യം തീര്‍­ക്കാ­നാ­ണ് ശ­ബ്ദം മാറ്റി­യ ദൃ­ശ്യങ്ങള്‍ ഗൊഗൊ­യ് പു­റ­ത്തു­വി­ട്ട­തെ­ന്ന് ചാ­നല്‍ എ­ഡിറ്റര്‍ സറീര്‍ ഹുസൈന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

മാധ്യമങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്നും ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അസമി­ലെ വിവിധ ദൃശ്യമാധ്യമങ്ങളുടെ കൂട്ടായ്മ ആവശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്. ആറുദിവ­സം ക­ഴി­ഞ്ഞിട്ടും മു­ഴുവന്‍ പ്രതികളെയും പിടികൂടാന്‍ പൊലീ­സി­ന് സാ­ധി­ക്കാത്ത­ത് വി­ദ്യാര്‍­ത്ഥി­ സം­ഘ­ട­ന­ക­ളുടെ വ്യാ­പ­ക­മാ­യ പ്ര­തി­ഷേ­ധ­ത്തി­ന് കാ­ര­ണ­മാ­യി­ട്ടുണ്ട്. പീഡ­നം ന­ട­ക്കു­ന്ന സ്ഥല­ത്ത് പെ­ട്ടെ­ന്ന് ഓ­ടി­യെ­ത്താന്‍ പോ­ലീ­സ് യ­ന്ത്ര­മ­ല്ലെ­ന്ന് ഡി­ജി­പി വ്യ­ക്ത­മാ­ക്കി­യതും മ­റ്റൊ­രു വി­വാ­ദ­ത്തി­ന് തിരി­കൊ­ളു­ത്തി­യി­ട്ടു­ണ്ട്. ഏ­ഴു­പേര്‍ മാ­ത്ര­മാ­ണ് ഇ­തിന­കം പി­ടി­യി­ലാ­യി­ട്ടു­ള്ളത്. തി­രി­ച്ച­റി­ഞ്ഞ അ­ഞ്ചു­പേ­രെ ഇ­നിയും പി­ടി­കൂ­ടാന്‍ ക­ഴി­ഞ്ഞി­ട്ടില്ല. ഇ­വര്‍­ക്കു­വേ­ണ്ടി അ­സ­മിലും മ­റ്റ് സം­സ്ഥാ­ന­ങ്ങ­ളിലും തെ­ര­ച്ചില്‍ ഊര്‍ജ്ജിതമായിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെ­ട്ട് സ്ഥ­ലം സബ് ഇന്‍സ്‌പെക്ടറെ സസ്‌­പെന്‍­ഡ് ചെ­യ്­തി­ട്ടുണ്ട്. വിവി­ധ സ­ന്ന­ദ്ധ സം­ഘ­ട­ന­കളും വനി­ത സം­ഘ­ട­ന­കളും അ­സ­മില്‍ തെ­രു­വില്‍ ഇ­റ­ങ്ങി­യ­തോടെ ഈ പീ­ഡ­ന­ത്തി­ന് ദേശീ­യ പ്ര­ധാ­ന്യം­ കൈ­വ­ന്നി­രി­ക്കു­ക­യാണ്. ദേശീ­യ മ­നു­ഷ്യ­വ­കാ­ശ ക­മ്മീഷന്‍ തിങ്കളാഴ്­ച റിപ്പോര്‍­ട്ട് നല്‍­കും. രാ­ജ്യ­ത്തി­ന്റെ പ­ല ഭാ­ഗത്തും സ്­ത്രീ­കള്‍­ക്ക് പു­റ­ത്തിറ­ങ്ങി ന­ട­ക്കാന്‍ ക­ഴി­യി­ല്ലെ­ന്ന­തി­ന് തെ­ളി­വാണ് ഈ സം­ഭ­വ­മെ­ന്ന് വിവി­ധ സം­ഘ­ട­ന­കള്‍ പ്ര­തി­ക­രി­ക്കുന്നു.  പെണ്‍­കു­ട്ടി­യെ സ്വാ­ഭാവി­ക ജീ­വി­ത­ത്തി­ലേ­ക്ക് കൊണ്ടുവരുന്നതിന്‌ കൗണ്‍­സി­ലിം­ഗ് നല്‍­കു­മെ­ന്ന് നാ­ഷ­ണല്‍ ക­മ്മീ­ഷന്‍ ഫോര്‍ വുമണ്‍സ്(NWC)അം­ഗം അല്‍­ക്കാ ലാംബ പ­റഞ്ഞു.



Keywords:  Guwahati, Molestation, Girl, Reporter, resign, TV channel, Electronic Media









Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia