20തോളം പേര്‍ ചേര്‍ന്ന് നടുറോഡില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

20തോളം പേര്‍ ചേര്‍ന്ന് നടുറോഡില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി
ഗുവാഹത്തി : 20തോളം പേര്‍ ചേര്‍ന്ന് നടുറോഡില്‍ പൊതുജനങ്ങള്‍ കൂടി നില്‍ക്കുമ്പോള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ക്രിസ്ത്യന്‍ ബാസ്തിയിലെ തിരക്കേറിയ റോഡിലാണ് കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. 


സിറ്റിയിലെ ഒരു പബ്ബില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഇരുപതോളം  പേര്‍ ചേര്‍ന്ന് റോഡില്‍ വച്ച് വളയുകയും മുടിപിടിച്ച് വലിയ്ക്കുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. 11 ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും നാല് പേരെ മാത്രമാണ് ഇതിനകം അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. 11പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സുഹൃത്തിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാനായാണ് പെണ്‍കുട്ടി ബാറിലെത്തിയതെന്ന് ആസാം ഡിജിപി ജയന്തോ എന്‍ ചൗധരി പറഞ്ഞു. ബാര്‍ ജീവനക്കാരുമായി പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ വഴക്കുണ്ടാക്കിയതായി പറയുന്നു. ഇതിന് ശേഷം പാര്‍ട്ടിയില്‍ പങ്കെടുത്തവരെ മുഴുവന്‍ ബാറില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഈ അവസരം മുതലെടുത്താണ് പെണ്‍കുട്ടിയെ നടുറോഡില്‍ തടഞ്ഞ് മാനഭംഗപ്പെടുത്തിയത്. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുന്നതായും കുറ്റക്കാരെ മുഴുവന്‍ പിടികൂടിമെന്നും ഡിജിപി അറിയിച്ചു. ഐ.പി.സി 341, 143, 294, 236, 354 വകുപ്പുകള്‍ അനുസരിച്ചാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മാതാവാണ് സംഭവത്തെ കുറിച്ച് പരാതി നല്‍കിയത്.

മാനഭംഗത്തിനിരയായ പെണ്‍കുട്ടിയും മറ്റൊരു പെണ്‍കുട്ടിയും മൂന്ന് യുവാക്കളുമാണ് സിറ്റിയിലെ പബ്ബില്‍ നടന്ന പാര്‍ട്ടില്‍ പങ്കെടുത്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Keywords:  Assam, Molestation, Student, Accused, Arrest, National

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia