മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം: അദ്വാനി ഇടഞ്ഞുതന്നെ

 


ADVERTISEMENT

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം അടുത്തിരിക്കെ എല്‍.കെ അദ്വാനി നിലപാട് ഒന്നുകൂടി കര്‍ശനമാക്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ വേണ്ടെന്നാണ് അദ്വാനി പക്ഷത്തിന്റെ നിലപാട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ ഈ ആവശ്യം പരിഗണിക്കുകയാണെങ്കില്‍ മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം ഇനിയും നീളും.

അതേസമയം അദ്വാനിയുടെ എതിര്‍പ് കാര്യമാക്കാതെ എത്രയും വേഗം മോഡിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ബി.ജെ.പിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. ഇതിന്റെ അവസാന ഘട്ടമെന്നോണം മുതിര്‍ന്ന നേതാക്കള്‍ അദ്വാനിയുമായി പലതവണകളിലായി നിലപാട് അയവ് വരുത്താനായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഈ ചര്‍ച്ചകളിലെല്ലാം അദ്വാനി തന്റെ മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ചുവെന്നാണ് സൂചന.

മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം: അദ്വാനി ഇടഞ്ഞുതന്നെകഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും നിധിന്‍ ഗഡ്കരിയും അദ്വാനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ആര്‍.എസ്.എസ് മോഡിക്ക് പിന്തുണ നല്‍കിയെങ്കിലും പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജും മുരളീ മനോഹര്‍ ജോഷിയും അദ്വാനിയുടെ നിലപാടിനോട് യോജിക്കുന്നവരാണ്. അതിനാല്‍ തന്നെ തന്റെ നിലപാട് എളുപ്പത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് തള്ളിക്കളയാനാവില്ലെന്ന കണക്കുകൂട്ടലിലൂടെയാണ് അദ്വാനി കരുക്കള്‍ നീക്കുന്നത്.

വെള്ളിയാഴ്ച പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനാണ് ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരുന്നത്. അദ്വാനിക്ക് വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ യോഗം മാറ്റിവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നുള്ളത് സംബന്ധിച്ചുള്ള തീരുമാനം നവംബറില്‍ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സ്വീകരിച്ചാല്‍ മതിയെന്നാണ് അദ്വാനി പക്ഷത്തിന്റെ നിലപാട്.

Keywords : New Delhi, L.K. Advani, Narendra Modi, Prime Minister, Gujarat, Chief Minister, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia