വ്യാജ ഏറ്റുമുട്ടല്‍ കേസ്; അമിത് ഷായ്ക്ക് മുംബൈ കോടതിയുടെ സമന്‍സ്

 


ADVERTISEMENT

മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വളരെ അടുത്ത സഹായിയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ മുംബൈ കോടതിയുടെ സമന്‍സ്. അമിത് ഷായെ കൂടാതെ 35 പേര്‍ക്കെതിരെ കോടതി സമന്‍സ് അയച്ചിട്ടുണ്ട്. 2006ലെ തുളസിറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസിലെ പ്രതികള്‍ക്കെതിരെയാണ് സമന്‍സ്. മേയ് 23ന് മുന്‍പ് കോടതി മുന്‍പാകെ ഹാജരാകാനാണ് സമന്‍സ്.

അമിത് ഷായ്ക്കും നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ 2012 സെപ്റ്റംബര്‍ 29നാണ് സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ ഐപിഎസ് ഓഫീസര്‍ ഡിജി വന്‍സാരയുടെ മുന്‍ കൂര്‍ ജാമ്യം കോടതി നിഷേധിച്ചിരുന്നു. സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസിലും പ്രതിയാണ് ഡിജി വന്‍സാര.
വ്യാജ ഏറ്റുമുട്ടല്‍ കേസ്; അമിത് ഷായ്ക്ക് മുംബൈ കോടതിയുടെ സമന്‍സ്
ഗുജറാത്ത് കോടതിയുടെ പരിഗണനയിലായിരുന്ന കേസ് 2014 ഏപ്രിലിലാണ് മുംബൈ സിബിഐ കോടതിക്ക് കൈമാറിയത്.

SUMMARY: Mumbai: A special CBI court on Friday summoned BJP leader Amit Shah along with 36 others in the Tulsiram Prajapati encounter case of 2006.

Keywords: Amit Shah, Tulsiram Prajapati, Narendra Modi, Gujarat, Sohrabbudin encounter case, Gandhinagar, BJP

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia