നരേന്ദ്ര മോഡി ഏറ്റെടുത്ത ഗ്രാമം വികസനവും കാത്തിരിക്കുന്നു

 


ADVERTISEMENT

വരാണസി: (www.kvartha.com 24.05.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏറ്റെടുത്ത യുപിയിലെ ജയാപൂര്‍ ഗ്രാമം വികസനം കാത്തിരിക്കുന്നു. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി പ്രകാരമായിരുന്നു ഗ്രാമം മോഡി ഏറ്റെടുത്തത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്.

പ്രധാനമന്ത്രി തന്നെ മുന്‍ കൈയ്യെടുത്ത് നടപ്പിലാക്കിയ പദ്ധതിയായിരുന്നു സന്‍സദ് ആദര്‍ശ് യോജന. എന്നാല്‍ അതിനനുസരിച്ച് ഇവിടെ വികസനം നടപ്പിലാക്കിയിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

2 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മോഡി ഗ്രാമം ഏറ്റെടുത്തത്. അന്ന് പണിത ബസ് കാത്തിരിപ്പ് കേന്ദ്രവും സ്വച്ഛ ഭാരത് ആഭിയാനിന്റെ ഭാഗവുമായി പണികഴിപ്പിച്ച കക്കൂസുകളും തകര്‍ന്ന നിലയിലാണ്. ചീട്ടുകളിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നടക്കുന്നത്.

കക്കൂസുകളിലാണ് ഗ്രാമീണര്‍ ചാണകവും വിറകുകളും സൂക്ഷിക്കുന്നത്. ഇവയ്ക്ക് ഒന്നിന് പോലും വാതിലുകളില്ല. കൂടാതെ സോളാര്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബാറ്ററികളും മോട്ടോര്‍ പമ്പുകളും മോഷ്ടാക്കള്‍ കൊണ്ടുപോയി. 65ഓളം കുടുംബങ്ങള്‍ക്കായിരുന്നു ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നത്.

എന്നാല്‍ ഗ്രാമത്തിന്റെ അവസ്ഥയ്ക്ക് ജനങ്ങളെയാണ് ഗ്രാമത്തലവന്‍ നാരായണ്‍ പട്ടേല്‍ കുറ്റപ്പെടുത്തുന്നത്. ഗ്രാമീണര്‍ എല്ലാം തകര്‍ക്കുന്ന സ്വഭാവക്കാരാണെന്നും ഇദ്ദേഹം പറയുന്നു. തന്റെ മുന്‍പില്‍ പോലും മോഷണവും പിടിച്ചുപറിയും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ കക്കൂസുകളുടെ പണിക്ക് കൃത്യതയില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. നാനൂറോളം കക്കൂസുകളായിരുന്നു ഗ്രാമത്തില്‍ പണിതത്. ഇതില്‍ 20 ശതമാനം കക്കൂസുകളാണ് ഉപയോഗത്തിലുള്ളത്.
നരേന്ദ്ര മോഡി ഏറ്റെടുത്ത ഗ്രാമം വികസനവും കാത്തിരിക്കുന്നു


SUMMARY: Less than two years after Modi took this village of 3,205 residents, located 30 kms off his Varnasi constituency, under his wings, his dream of turning it into a model village, appears to have hit a wall of public apathy and adminstrative neglect.

Keywords: PM, Narendra Modi, Adopted village
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia