ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ വരവ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ പരിഭ്രാന്തനാക്കുന്നുവെന്ന് കോണ്‍ഗ്രസ്. ഗോവ റാലിയിലും അതിനോടനുബന്ധിച്ചും എ.എ.പിക്കെതിരെ നരേന്ദ്ര മോഡിനടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ്. മോഡി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് മനസിലാക്കാം. എന്നാല്‍ അടുത്തിടെ അദ്ദേഹം എ.എ.പിയേയും വിമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുന്നു. എ.എ.പിയുടെ വരവ് അദ്ദേഹത്തെ പരിഭ്രാന്തനാക്കിയിട്ടുണ്ടോ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് ട്വിറ്ററിലൂടെ ചോദിച്ചു.
ഗോവ റാലിയിലാണ് നരേന്ദ്ര മോഡി ഇതാദ്യമായി എ.എ.പിയെക്കുറിച്ച് പ്രസംഗിച്ചത്. എ.എ.പിക്ക് പ്രവൃത്തിപരിചയമില്ലെന്നും മാധ്യമങ്ങള്‍ കേജരിവാളിനും പാര്‍ട്ടിക്കും വന്‍ പ്രാധാന്യം നല്‍കുന്നുവെന്നുമായിരുന്നു മോഡിയുടെ ആരോപണങ്ങള്‍.
അതേസമയം എ.എ.പിയുടെ വരവ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ ബിജെപിക്ക് ദൂഷ്യം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തല്‍. ബിജെപിക്ക് ഉറപ്പുള്ള മുപ്പതോളം സീറ്റുകള്‍ എ.എ.പി തട്ടിയെടുക്കുമെന്നാണ് വിലയിരുത്തല്‍.
SUMMARY: Congress on Monday took potshots at Narendra Modi over his attack on the Aam Aadmi Party and asked whether the emergence of Arvind Kejriwal’s party has made the BJP’s prime ministerial candidate “nervous”.
Keywords: 2014 Lok Sabha polls, Aam Aadmi Party, BJP, Congress, Political realignments, Narendra Modi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.