ഏറ്റവും സ്വാധീനശക്തിയുള്ളവരില്‍ മോഡിയെ പിന്തള്ളി കേജരിവാളും ജസ്റ്റിന്‍ ബീബറും മുന്നില്‍

 


ന്യൂഡല്‍ഹി: ഏറ്റവും സ്വാധീനശക്തിയുള്ളവരില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ പിന്തള്ളി ജസ്റ്റിന്‍ ബീബറും അരവിന്ദ് കേജരിവാളും മുന്‍പില്‍. ടൈം മാഗസിന്‍ നടത്തിയ സര്‍വേ പോളിംഗിലാണ് ഇക്കാര്യം വ്യക്തമായത്. ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള വ്യക്തിയെ കണ്ടെത്തുന്നതിനാണ് സര്‍വേ പോളിംഗ്. അതേസമയം കേജരിവാളിനേയും പിന്തള്ളി മുന്നേറുകയാണ് കനേഡിയന്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍.

ഏപ്രില്‍ 22 വരെയാണ് വോട്ടിംഗ് നടക്കുന്നത്. ഏപ്രില്‍ 24ന് ഫലപ്രഖ്യാപനമുണ്ടാകും. ഇന്ത്യയുടെ പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന മോഡിക്ക് ഈ സര്‍വേ പോളിംഗ് പ്രാധാന്യമുള്ളതാണ്. അതേസമയം മോഡി സര്‍വേയില്‍ പിന്നോക്കം പോയതോടെ അദ്ദേഹത്തിന്റെ അനുയായികള്‍ ട്വിറ്ററിലൂടെ രംഗത്തെത്തി. മോഡിക്ക് അനുകൂലമായി വോട്ട് ചെയ്യാനാവശ്യപ്പെട്ട് ട്വീറ്റുകള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഏറ്റവും സ്വാധീനശക്തിയുള്ളവരില്‍ മോഡിയെ പിന്തള്ളി കേജരിവാളും ജസ്റ്റിന്‍ ബീബറും മുന്നില്‍
SUMMARY: New Delhi: BJP prime ministerial candidate Narendra Modi had many more “No” votes than Canadian pop singer Justin Bieber and polled far fewer popular votes than AAP leader Arvind Kejriwal, who as of now, tops the TIME 100 list of the most influential people in the world live poll.

Keywords: BJP, Narendra Modi, Justin Bieber, AAP, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia