പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എം എം അക്ബര്‍ അറസ്റ്റില്‍

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 25.02.2018) കൊച്ചിയിലെ പീസ് സ്‌കൂള്‍ ചെയര്‍മാനും പ്രമുഖ മുജാഹിദ് പ്രഭാഷകനുമായ എം എം അക്ബര്‍ ഹൈദരാബാദില്‍ അറസ്റ്റിലായി. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പുസ്തകങ്ങള്‍ സ്‌കൂളില്‍ പഠിപ്പിച്ചെന്ന കേസില്‍ പ്രതിയായിരുന്നു അക്ബര്‍. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന അക്ബറിനെ ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങാനായി കൊച്ചിയില്‍ നിന്നും പോലീസ് ഹൈദരാബാദിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എം എം അക്ബര്‍ അറസ്റ്റില്‍

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പാഠ്യവിഷയമാക്കിയെന്ന പരാതിയില്‍ 2016 ഒക്ടോബറിലാണ് അക്ബറിനെതിരെ കേസെടുത്തത്. പ്രസ്തുത പരാതിയില്‍ അന്വേഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പ് എന്‍സിഇആര്‍ടി, സിബിഎസ്ഇ, എസ്ഇആര്‍ടി എന്നിവ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല പീസ് സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിരുന്നു. ശനിയാഴ്ച രാത്രിയാണ് അക്ബറിന്റെ അറസ്റ്റുണ്ടായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Kerala, Kochi Peace school, MM Akber
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia