കൂട്ടബലാല്‍സംഗത്തിനിരയായി കാണാതായ പെണ്‍കുട്ടിയെ വിവാഹിതയായി കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൂട്ടബലാല്‍സംഗത്തിനിരയായി കാണാതായ പെണ്‍കുട്ടിയെ വിവാഹിതയായി കണ്ടെത്തി
മീററ്റ്: കൂട്ട ബലാല്‍സംഗത്തിനിരയായി കാണാതായ പെണ്‍കുട്ടിയെ കേസിലെ പ്രതികളിലൊരാള്‍ വിവാഹം കഴിച്ച നിലയില്‍ കണ്ടെത്തി. കിത്തോര്‍ ജില്ലയിലെ ഫത്തേപൂര്‍ ഗ്രാമത്തിലെ 17കാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിനൊടുവിലാണ്‌ ഇര പ്രതികളിലൊരാളുടെ ഭാര്യയായെന്ന്‌ വിവരം ലഭിച്ചത്.

ഏപ്രില്‍ 14നാണ്‌ സത്‌രാജ്, ശഹ്സാദ്, സല്‍മാന്‍, ശഹ്ബാസ് എന്നിവര്‍ ചേര്‍ന്ന്‌ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന്‌ ഇരയാക്കിയത്. സംഭവത്തെതുടര്‍ന്ന്‌ സല്‍മാന്‍, ശഹ്ബാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കി രണ്ട് പ്രതികളും ഒളിവിലായിരുന്നു. എന്നാല്‍ നാല്‌ ദിവസങ്ങള്‍ക്ക് ശേഷം ബലാല്‍സംഗത്തിന്‌ ഇരയായ പെണ്‍കുട്ടിയെ കാണാതായതോടെ സംഭവം ചൂടുപിടിച്ചു. 

പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ബന്ധുക്കള്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന്‌ ഭീഷണിമുഴക്കി. തുടര്‍ന്ന്‌ എസ്.പിയുടെ പ്രത്യേകനിര്‍ദ്ദേശപ്രകാരം പോലീസ് പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇതിനിടയിലാണ്‌ പെണ്‍കുട്ടി പ്രതികളിലൊരാളായ ശഹ്സാദിന്റെ ഭാര്യയായെന്ന വിവരം പോലീസിന്‌ ലഭിക്കുന്നത്. ആരുടേയും നിര്‍ബന്ധപ്രകാരമല്ല, സ്വന്തം ഇഷ്ടപ്രകാരമാണ്‌ താന്‍ ശഹ്സാദിനെ വിവാഹം കഴിച്ചതെന്ന്‌ പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.

English Summery
Meerut: A 17-year-old girl, who had allegedly gone missing after being gangraped, was today found from the house of one of the accused, with whom the victim claimed she got "married", police said in Meerut today.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia