ജമ്മു കശ്മീരില്‍ കാണാതായ 4 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പുലി കടിച്ചുകൊന്നതാണെന്ന് സംശയം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 05.06.2021) ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നാലു വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ഓമ്പോറ ഹൗസിങ് കോളനിലെ വീട്ടുമുറ്റത്തു നിന്നാണ് നാലുവയസുകാരിയായ അദാ ഷകിലിനെ കാണാതായത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ചുറ്റുപാടും അന്വേഷിക്കുകയും വിവരമറിഞ്ഞ നാട്ടുകാരും അന്വേഷണത്തിന് കൂടെ ചേരുകയുമായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. 
Aster mims 04/11/2022

തെരച്ചിലിനൊടുവില്‍ ഒരു മണിക്കൂറിന് ശേഷം കുട്ടിയുടെ മാലയും ചെരിപ്പും, വീടിന് സമീപമുള്ള വനത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. തുടര്‍ന്നാണ് തെരച്ചില്‍ സമീപത്തെ കാട്ടിലേക്കും തുടര്‍ന്നത്. വെള്ളിയാഴ്ച രാവിലെ കാട്ടിനുള്ളില്‍ നിന്ന് വികൃതമാക്കപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പുലി കടിച്ചുകൊന്നതാവുമെന്നാണ് സംശയം. 

ജമ്മു കശ്മീരില്‍ കാണാതായ 4 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പുലി കടിച്ചുകൊന്നതാണെന്ന് സംശയം

Keywords:  Srinagar, News, National, Missing, Girl, Death, Police, Leopard, Missing Kashmiri girl, 4, found dead in Jammu and Kashmir
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script