തീര്‍ത്ഥാടകയെ തട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കി

 


തീര്‍ത്ഥാടകയെ തട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കി
മഥുര: രാജസ്ഥാനില്‍ നിന്നുമെത്തിയ തീര്‍ത്ഥാടകയായ പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോയി രണ്ട് മാസത്തോളം നിരന്തരമായി ലൈംഗീക പീഡനത്തിനിരയാക്കി. ജൂണ്‍ 23ന്‌ മഥുരയിലെ ഗോവര്‍ദ്ധനില്‍ നിന്നുമാണ്‌ പെണ്‍കുട്ടിയെ കാണാതായത്.

മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ്‌ പെണ്‍കുട്ടി തീര്‍ത്ഥാടനത്തിനെത്തിയത്. എന്നാല്‍ അമ്പലം ചുറ്റുന്നതിനിടയില്‍ പെണ്‍കുട്ടിയെ രണ്‍ദീപ്, നരേന്ദ്ര എന്നീ യുവാക്കള്‍ ചേര്‍ന്ന്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. വിജനമായ സ്ഥലത്തുവച്ച് ബലാല്‍സംഗത്തിന്‌ വിധേയയാക്കിയ ശേഷം പെണ്‍കുട്ടിയെ രണ്ട് മാസത്തോളം ഇവര്‍ രഹസ്യമായി ഒരു വീട്ടില്‍ താമസിപ്പിച്ചു. ഈ കാലയളവില്‍ പെണ്‍കുട്ടി ക്രൂരമായ ലൈംഗീക പീഡനത്തിനും മര്‍ദ്ദനത്തിനും വിധേയയായി. അറസ്റ്റിലാകുമെന്ന ഭയത്തെതുടര്‍ന്ന്‌ യുവാക്കള്‍ ആഗസ്റ്റ് 17ന്‌ പെണ്‍കുട്ടിയെ അജ്മീരിലേയ്ക്കുള്ള ട്രെയിനില്‍ കയറ്റി അയക്കുകയായിരുന്നു. എന്നാല്‍ റെയില്‍ വേ പോലീസിനോട് പെണ്‍കുട്ടി വിവരങ്ങള്‍ തുറന്നുപറഞ്ഞതിനെത്തുടര്‍ന്ന്‌ യുവാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

SUMMERY: Mathura: A girl from Alwar village in Rajasthan, who had been missing for past two months, has been found after she was allegedly raped and tortured by her two abductors.

Keywords: Rape, National, Gang rape, Abduction, Girl, Pilgrim, Madura, Rajasthan, tortured, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia