മിസ്ഡ് കോള്‍ പ്രണയം; യുവതിയുടെ സ്വര്‍ണാഭരണങ്ങളുമായി കാമുകന്‍ മുങ്ങി

 


മംഗലാപുരം: (www.kvartha.com 06.04.2014) അവിവാഹിതയായ പെണ്‍കുട്ടിയുമായി മിസ്ഡ്‌കോള്‍ വഴി പ്രണയത്തിലായ യുവാവ് പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങി. ബണ്ട്വാള്‍ അംകൂറിലാണ് സംഭവം.

അംകൂറിലെ പെണ്‍കുട്ടിയുടെ ഫോണിലേക്ക് ഏതാനും ദിവസം മുമ്പ് വന്ന ഒരു മിസ്ഡ് കോളിലാണ് തുടക്കം. ഒരു യുവാവാണ് ഫോണ്‍ വിളിച്ചത്. സുഭാഷ് എന്നു പരിചയപ്പെടുത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു.

മിസ്ഡ് കോള്‍ പ്രണയം; യുവതിയുടെ സ്വര്‍ണാഭരണങ്ങളുമായി കാമുകന്‍ മുങ്ങി തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. ഇതില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയുടെ കമ്മല്‍ പറിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ബണ്ട്വാള്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
ചെര്‍ക്കളത്തിന് രാഹുലിന്റെ കൂപ്പുകൈ

Keywords : Mangalore, Love, Mobile Phone, Missed Call, Police, Gold, National, Woman, Missed call mischief ends in girl losing jewellery to youth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia