ഒന്‍പത് വയസുകാരന്‍ അഞ്ച് വയസുകാരനെ ഓടയിലേയ്ക്ക് തള്ളിയിട്ട് കൊന്നു; മൃതദേഹം കണ്ടെത്തിയത് 10 ദിവസങ്ങള്‍ക്ക് ശേഷം; പ്രതി പോലീസ് കസ്റ്റഡിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആഗ്ര: (www.kvartha.com 30-11-2017) അഞ്ച് വയസുകാരനെ ഓടയിലേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഒന്‍പത് വയസുകാരന്‍ പോലീസ് കസ്റ്റഡിയില്‍. അഞ്ചുവയസുകാരന്റെ അഴുകിയ മൃതദേഹം ഓടയില്‍ പൊങ്ങിയപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മൃതദേഹം പൊങ്ങിയത്.

ഒന്‍പത് വയസുകാരന്‍ അഞ്ച് വയസുകാരനെ ഓടയിലേയ്ക്ക് തള്ളിയിട്ട് കൊന്നു; മൃതദേഹം കണ്ടെത്തിയത് 10 ദിവസങ്ങള്‍ക്ക് ശേഷം; പ്രതി പോലീസ് കസ്റ്റഡിയില്‍

കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥിയായ ആയുഷാണ് മരിച്ചത്. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നും ആയുഷിനെ കാണാതാവുകയായിരുന്നു. ഈ സമയത്ത് മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

അയല്‍ വാസിയായ പ്രതിക്കൊപ്പം ആയുഷ് പുറത്ത് പോകുന്നത് അയല്‍ വാസികള്‍ കണ്ടിരുന്നു. പ്രതിയോട് ആയുഷിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു കടയിലാക്കി താന്‍ മടങ്ങിയെന്നായിരുന്നു മറുപടി. ഇതോടെ പിതാവ് പപ്പു പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തുവെങ്കിലും പ്രതി വ്യക്തമായ മറുപടികള്‍ നല്‍കിയില്ല.

നവംബര്‍ 27ന് ഒരു ഫാക്ടറി ജീവനക്കാരന്‍ ഓടയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോലീസ് വീണ്ടും പ്രതിയെ ചോദ്യം ചെയ്തു. അപ്പോഴാണ് പ്രതി സത്യം പറയുന്നത്. ഓടയ്ക്ക് സമീപം വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്കിനിടയില്‍ പ്രതി ആയുഷിനെ തൊഴിച്ച് ഓടയിലെയ്ക്ക് ഇടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Additional Superintendent of Police Shlok Kumar told India Today Ajay and his parents were brought to the police station for interrogation and prima facie, it was established that Ayush and Ajay had a fight near the drain and Ajay kicked Ayush, causing him to fall in the drain and drown.

Keywords: National, Murder, Arrest


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script