അപൂര്‍വ്വയിനം കുരങ്ങുകളെ അടിവസ്ത്രത്തിലൊളിപ്പിച്ച് ദുബൈയിലേയ്ക്ക് കടത്താന്‍ ശ്രമം
Sep 9, 2012, 23:04 IST
ന്യൂഡല്‍ഹി: അപൂര്‍വ്വയിനം കുരങ്ങുകളെ അടിവസ്ത്രത്തിലൊളിപ്പിച്ച് ദുബൈയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റിലായി. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. അല്‍ ദഹേരി ഹമദ്, അല്‍ ഷംസി മുഹമ്മദ്, അല്‍ ഷംസി റാശിദ് എന്നിവരാണ് അറസ്റ്റിലായത്. ബാങ്കോക്കില്‍ നിന്നും ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിലെത്തിയവരാണ് ഇവര്‍. ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തില്‍ ദുബൈയിലെത്തിച്ചേരാനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്.
7 ഇഞ്ച് നീളവും 150 ഗ്രാം ഭാരവുമുള്ള അപൂര്‍വ്വയിനത്തില്‍പെട്ട കുരങ്ങിനെ ഒരു യാത്രക്കാരനില്‍ നിന്നും കണ്ടെത്തിയതോടെയാണ് മറ്റ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്. ഇവരില്‍ നിന്നും കുരങ്ങുകളെ കണ്ടെടുത്തു. ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കൂടയില്‍ നിന്നും ഒരു കുരങ്ങിനെകൂടി കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തു.
അപൂര്‍വ്വ കള്ളക്കടത്ത് കണ്ടെത്തിയ ഉദ്യോഗസ്ഥരെ ആദരിക്കാന്‍ സി.ഐ.എസ്.എഫ് തീരുമാനിച്ചിട്ടുണ്ട്.

SUMMERY: New Delhi: Three Dubai-bound foreigners were arrested today for allegedly smuggling rare species of small monkeys after a simian was found hidden in the undergarments of one of the accused at the Indira Gandhi International (IGI) airport in New Delhi.
Keywords: National, Smuggling, Indira Gandhi airport, held, customs, Dubai-bound foreigners, rare species, Small monkey, Jet airways,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.