ആശ്വസിക്കാന്‍ ഇത്രയും മതി! ചെന്നൈയിലെ ക്ഷേത്രങ്ങള്‍ കഴുകി വൃത്തിയാക്കി മുസ്ലീം യുവാക്കള്‍
Dec 8, 2015, 23:32 IST
ചെന്നൈ: (www.kvartha.com 08.12.2015) രാജ്യത്തെ അസഹിഷ്ണുതയുടെ നിറം കെടുത്തുന്ന വേദിയായി മാറുകയാണ് പ്രളയഭൂമിയായ ചെന്നൈ. ഇവിടെ മതങ്ങളും ജാതിയും മറന്നാണ് മനുഷ്യര്‍ പരസ്പരം സഹായിക്കുന്നത്. ആര്‍ക്കും ആരെക്കൊണ്ടും എപ്പോള്‍ വേണമെങ്കിലും സഹായം ലഭിക്കാമെന്ന അവസ്ഥ. പ്രകൃതി ദുരന്തങ്ങളില്‍ മനുഷ്യര്‍ വര്‍ഗീയത മറക്കുമെന്ന തത്വത്തില്‍ നമുക്ക് ആശ്വസിക്കാം.
ചെന്നൈയിലെ ക്ഷേത്രങ്ങളും പള്ളികളും പൊതുസ്ഥലങ്ങളും വൃത്തിയാക്കി മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ് അന്‍പതോളം മുസ്ലീം യുവാക്കള്‍. ജമാ അത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയിലെ അംഗങ്ങളാണിവര്‍.
നിരവധി പള്ളികളും ക്ഷേത്രങ്ങളും ഇവര്‍ വൃത്തിയാക്കി കഴിഞ്ഞു. ഇതില്‍ പ്രമുഖമാണ് കോട്ടുപുറം, സൈദാപെട്ടി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍. ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തിലെത്തി വൃത്തിയുള്ള സാഹചര്യത്തില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം ശ്രദ്ധയില്‌പെട്ടപ്പോഴാണ് ക്ഷേത്രങ്ങളും വൃത്തിയാക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് യുവാക്കള്‍ പറയുന്നു.
ആരുടേയും ശ്രദ്ധ ലഭിക്കാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യാനായിരുന്നു ആഗ്രഹം. ഇതൊരു പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതല്ല. യുവാക്കളില്‍ ഒരാള്‍ പറഞ്ഞു. ദിവസങ്ങളായി ചെയ്യുന്ന കാര്യം ഇതുവരെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാതിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
SUMMARY: Chennai: In a time when the incidents of intolerance and communal violence is at peak, the members of a Muslim group Jammat-e-Islami Hind have set a rare example of communal harmony .
Keywords: Chennai, Flood, Temples, Mosques, Muslim group Jammat-e-Islami Hind
ചെന്നൈയിലെ ക്ഷേത്രങ്ങളും പള്ളികളും പൊതുസ്ഥലങ്ങളും വൃത്തിയാക്കി മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ് അന്‍പതോളം മുസ്ലീം യുവാക്കള്‍. ജമാ അത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയിലെ അംഗങ്ങളാണിവര്‍.
നിരവധി പള്ളികളും ക്ഷേത്രങ്ങളും ഇവര്‍ വൃത്തിയാക്കി കഴിഞ്ഞു. ഇതില്‍ പ്രമുഖമാണ് കോട്ടുപുറം, സൈദാപെട്ടി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍. ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തിലെത്തി വൃത്തിയുള്ള സാഹചര്യത്തില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം ശ്രദ്ധയില്‌പെട്ടപ്പോഴാണ് ക്ഷേത്രങ്ങളും വൃത്തിയാക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് യുവാക്കള്‍ പറയുന്നു.
SUMMARY: Chennai: In a time when the incidents of intolerance and communal violence is at peak, the members of a Muslim group Jammat-e-Islami Hind have set a rare example of communal harmony .
Keywords: Chennai, Flood, Temples, Mosques, Muslim group Jammat-e-Islami Hind
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.