SWISS-TOWER 24/07/2023

കൊവിഡ് 19; മേഘാലയയില്‍ രോഗബാധിതനായിരുന്ന ഡോക്ടര്‍ മരിച്ചു

 


ADVERTISEMENT

ഷില്ലോങ്: (www.kvartha.com 15.04.2020) മേഘാലയയില്‍ ഒരേയൊരു കൊവിഡ് 19 ബാധിതനായിരുന്ന ഡോക്ടര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന 69കാരനായ ഡോക്ടര്‍ ആണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചത്. ആരോഗ്യമന്ത്രി എ.എല്‍ ഹെകാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

തിങ്കളാഴ്ചയാണ് ഷില്ലോങിലെ ബെഥനി ആശുപത്രിയിലെ ഡോക്ടറായിരുന്ന ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഈ ഡോക്ടര്‍ അടുത്ത ദിവസങ്ങളിലൊന്നും മറ്റു സ്ഥലങ്ങളിലേക്ക് സഞ്ചരിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന് രോഗം പകര്‍ന്നത് മേഘാലയക്ക് അകത്തു നിന്നാണെന്നാണ് കരുതുന്നത്. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗിയില്‍ നിന്നാണ് കൊവിഡ് പകര്‍ന്നതെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കൊവിഡ് 19; മേഘാലയയില്‍ രോഗബാധിതനായിരുന്ന ഡോക്ടര്‍ മരിച്ചു

Keywords:  News, National, COVID19, Death, Doctor, Treatment, Trending, hospital, Patient, Health Minister, Meghalaya, Meghalaya’s lone Covid-19 positive patient dies
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia