Arrested | 'തിരഞ്ഞെടുപ്പ് വോടിങ് യന്ത്രത്തില്‍ ഏത് ബടണില്‍ അമര്‍ത്തിയാലും വോട് ബിജെപിക്കെന്ന് വ്യാജ വീഡിയോ'; യുവാവ് അറസ്റ്റില്‍

 


ഇറ്റാനഗര്‍: (www.kvartha.com) തിരഞ്ഞെടുപ്പ് വോടിങ് യന്ത്രത്തില്‍ ഏത് ബടണില്‍ അമര്‍ത്തിയാലും വോട് ബിജെപിക്കെന്ന് വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇവിഎമു(EVM)കളില്‍ കൃത്രിമം നടക്കുന്നുവെന്നാരോപിച്ചാണ് ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തതെന്നാണ് റിപോര്‍ട് റിടേനിങ് ഓഫിസറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

വ്യാജ വീഡിയോ ആണ് ഇയാള്‍ പ്രചരിപ്പിച്ചതെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും മേഘാലയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) എഫ്ആര്‍ ഖാര്‍കോങ്കോര്‍ പറഞ്ഞു. മേഘാലയയിലെ ബൊലോംഗ് ആര്‍ സാങ്മ എന്നയാണ് അറസ്റ്റിലായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന നടത്തുന്ന ഐപിസി സെക്ഷന്‍ 171 ജി പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Arrested | 'തിരഞ്ഞെടുപ്പ് വോടിങ് യന്ത്രത്തില്‍ ഏത് ബടണില്‍ അമര്‍ത്തിയാലും വോട് ബിജെപിക്കെന്ന് വ്യാജ വീഡിയോ'; യുവാവ് അറസ്റ്റില്‍

Keywords: News, National, vote, Election, Arrest, Arrested, Meghalaya man arrested for sharing video of EVM that showed all votes go to BJP.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia