ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ സ്വപ്ന മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗായിരിക്കുമെന്ന് സൂചന. മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതുമുതല്‍ സുപ്രധാന ചടങ്ങുകളിലെല്ലാം രാജ്‌നാഥ് മോഡിക്കൊപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വരാണസിക്ക് തിരിച്ച മോഡിയെ അനുഗമിച്ചും രാജ്‌നാഥ് സിംഗ് ഉണ്ടായിരുന്നു. മോഡിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് തിരക്കുകള്‍ മാറ്റിവെച്ച് രാജ്‌നാഥ് സിംഗ് മോഡിക്കൊപ്പം വരാണസിയിലെത്തിയത്.
മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം രാജ്‌നാഥ് സിംഗാകും സത്യപ്രതിജ്ഞ ചെയ്യുകയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ബിജെപി നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെ രണ്ടാമന്‍ രാജ്‌നാഥ് സിംഗാണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകാന്‍ വേണ്ടിയാണത്രേ മോഡി ഇത്തരത്തില്‍ മുന്നോട്ട് നീങ്ങുന്നത്.
അതേസമയം പാര്‍ട്ടിയിലെ മറ്റൊരു പ്രമുഖനായ അരുണ്‍ ജെയ്റ്റ്‌ലിക്ക് ധനകാര്യം നല്‍കാനാണ് മോഡിയുടെ തീരുമാനമെന്നും റിപോര്‍ട്ടുണ്ട്. മന്ത്രിമാരെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം മോഡിയുടേതാകുമെന്ന് സൂചനയുണ്ട്.
ചൊവ്വാഴ്ച ബിജെപി എം.പിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ മോഡിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും. അന്നേദിവസം തന്നെ സഖ്യകക്ഷികളുടേയും യോഗം വിളിച്ചിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നരേന്ദ്ര മോഡിയും എല്‍.കെ അദ്വാനിയും രാജ്‌നാഥ് സിംഗും അടങ്ങുന്ന സംഘം പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശമുന്നയിക്കും.
SUMMARY: Moments after BJP's parliamentary meet was concluded, Narendra Modi urged Rajnath Singh to accompany him to Varanasi. The BJP President had other work lined up in the day.
Keywords: BJP, Narendra Modi, Rajnath Singh, Arun Jaitley

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.