SWISS-TOWER 24/07/2023

ഇന്ദിരാഗാന്ധിയുടെ കാര്‍ പൊക്കിയത് എസിപി നിര്‍മ്മല്‍ സിംഗ്; പ്രശസ്തി നേടിയത്‌ കിരണ്‍ ബേദി

 


ന്യൂഡല്‍ഹി: (www.kvartha.com 03/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതോടെ തുടങ്ങിയ വിവാദത്തിന് അന്ത്യം കുറിക്കാന്‍ സമയമായി. ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കാര്‍ അന്ന് ഗതാഗതവകുപ്പിന്റെ കമ്മീഷണറായിരുന്ന കിരണ്‍ ബേദി പാര്‍ക്കിംഗ് നിരോധന ഏരിയയില്‍ നിന്നും ക്രെയിനുപയോഗിച്ച് വലിച്ചുനീക്കിയെന്നായിരുന്നു ഇതുവരെയുള്ള കേള്‍വികള്‍. കിരണ്‍ ബേദിയും തന്റെ തലപ്പാവില്‍ ഒരു തൂവല്‍ പോലെ ഈ പദവി 30 വര്‍ഷം കൊണ്ടു നടന്നിരുന്നു. മാത്രമല്ല തന്റെ ട്വിറ്റര്‍ പ്രൊഫൈലിലും ഇവര്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നുണ പുറത്തുവന്നതോടെ കിരണ്‍ ബേദി തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും ആ പദവി നീക്കം ചെയ്തു.

ഇന്ദിരാഗാന്ധിയുടെ കാര്‍ പൊക്കിയത് എസിപി നിര്‍മ്മല്‍ സിംഗ്; പ്രശസ്തി നേടിയത്‌ കിരണ്‍ ബേദി
എന്നാല്‍ ഒടുവില്‍ സത്യം പുറത്തുവന്നു. കിരണ്‍ ബേദി തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. അന്ന് ഇന്ദിരാഗാന്ധിയുടെ കാര്‍ ക്രെയിനുപയോഗിച്ച് പൊക്കിയത് തന്റെ കീഴില്‍ ഉദ്യോഗസ്ഥനായിരുന്ന എ.സിപി നിര്‍മ്മല്‍ സിംഗായിരുന്നു. മാതമല്ല ആ കാര്‍ ഇന്ദിരാഗാന്ധിയുടേതായിരുന്നില്ലെന്നും ബേദി പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ കാര്‍ ആയിരുന്നു അത്.

ആ സംഭവത്തിന് ശേഷം ബേദിക്ക് ഗോവയിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കാര്‍ എടുത്തുമാറ്റിയതിനാലാണ് തനിക്ക് സ്ഥലം മാറ്റം ലഭിച്ചതെന്ന് ബേദി അന്ന് ആരോപണമുന്നയിച്ചിരുന്നു.

ഇന്ദിരാഗാന്ധിയുടെ കാര്‍ പൊക്കിയത് എസിപി നിര്‍മ്മല്‍ സിംഗ്; പ്രശസ്തി നേടിയത്‌ കിരണ്‍ ബേദിബിജെപിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ ബേദിക്ക് ഈ ആരോപണവും വിഴുങ്ങാന്‍ പ്രയാസമുണ്ടാകില്ല. എന്നിരുന്നാലും ബേദിയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തുറന്നുപറച്ചില്‍ ഒരാളെ സന്തോഷവാനാക്കുന്നുണ്ട്. അന്ന് ഇന്ദിരാഗാന്ധിയുടെ ഓഫീസിലെ കാര്‍ ക്രെയിനുപയോഗിച്ച് നീക്കിയ മുന്‍ എസിപി നിര്‍മ്മല്‍ സിംഗാണ് ആ മാന്യദേഹം.

SUMMARY: Nirmal Singh, who towed away Indira Gandhi's car on August 5, 1982, heaps praise on her former boss Kiran Bedi.

Keywords: Kiran Bedi, Delhi, Traffic Commissioner, Indira Gandhi, Car, Towed,




Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia