Fine | മാനദണ്ഡങ്ങള്‍ പാലിക്കാത്ത മെഡികല്‍ കോളജുകള്‍ക്ക് ഒരു കോടി രൂപ പിഴ; മുന്നറിയിപ്പുമായി നാഷനല്‍ മെഡികല്‍ കമീഷന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) മാനദണ്ഡങ്ങള്‍ പാലിക്കാത്ത മെഡികല്‍ കോളജുകള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തും. മെഡികല്‍ വിദ്യാഭ്യാസത്തിലെ ഉയര്‍ന്ന നിലവാരത്തെക്കുറിച്ച് സംസാരിക്കുന്ന 'മെയിന്റനന്‍സ് ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് മെഡികല്‍ എജ്യുകേഷന്‍ റെഗുലേഷന്‍സ് 2023' എന്ന വിജ്ഞാപനത്തിലാണ് മെഡികല്‍ വിദ്യാഭ്യാസ റെഗുലേറ്റര്‍ നാഷനല്‍ മെഡികല്‍ കമീഷന്‍ (NMC) ഇക്കാര്യം അറിയിച്ചത്. മെഡികല്‍ കോളജുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിനും റിപോര്‍ട് നല്‍കാനും മെഡിക്കല്‍ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.

Fine | മാനദണ്ഡങ്ങള്‍ പാലിക്കാത്ത മെഡികല്‍ കോളജുകള്‍ക്ക് ഒരു കോടി രൂപ പിഴ; മുന്നറിയിപ്പുമായി നാഷനല്‍ മെഡികല്‍ കമീഷന്‍

വിവരങ്ങള്‍ നല്‍കേണ്ടത് മെഡികല്‍ കോളേജിന്റെ ചുമതലയായിരിക്കുമെന്നും എന്‍എംസി വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത പക്ഷം മെഡികല്‍ കോളജിനോ മെഡികല്‍ സ്ഥാപനത്തിനോ പിഴ ചുമത്തുമെന്നും ഡിപാര്‍ട്‌മെന്റ് ഹെഡ്, ഡീന്‍, ഡയറക്ടര്‍, ഡോക്ടര്‍ എന്നിവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഈടാക്കുമെന്നും അറിയിപ്പില്‍ പറയുന്നു. പോരായ്മകള്‍ പരിഹരിക്കാന്‍ ന്യായമായ അവസരം നല്‍കിയ ശേഷം നടപടി ആരംഭിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

Fine | മാനദണ്ഡങ്ങള്‍ പാലിക്കാത്ത മെഡികല്‍ കോളജുകള്‍ക്ക് ഒരു കോടി രൂപ പിഴ; മുന്നറിയിപ്പുമായി നാഷനല്‍ മെഡികല്‍ കമീഷന്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില സര്‍കാര്‍ കോളജുകള്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര സര്‍കാരിന് റിപോര്‍ട് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. മെഡികല്‍ കോളജുകളുടെ അക്രഡിറ്റേഷന്‍ തടഞ്ഞുവയ്ക്കുക, അഞ്ച് വര്‍ഷം വരെ അക്രഡിറ്റേഷന്‍ പിന്‍വലിക്കുക, ഒന്നോ അതിലധികമോ കോഴ്സുകളിലേക്കുള്ള പ്രവേശനം നിര്‍ത്തുക തുടങ്ങിയ കര്‍ശന നടപടികളും സ്വീകരിക്കുന്നതായിരിക്കും. തെറ്റായ വിവരങ്ങളോ രേഖകളോ നല്‍കിയാല്‍ അത്തരം കോളജുകള്‍ ക്രിമിനല്‍ നടപടികളും നേരിടേണ്ടി വന്നേക്കാമെന്നാണ് വിവരം. റിപോര്‍ടുകള്‍ പ്രകാരം ഇതാദ്യമായാണ് എന്‍എംസി ഇത്രയും കടുത്ത സാമ്പത്തിക പിഴ ചുമത്തുന്നത്. നിരവധി സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഫാക്കല്‍റ്റി ക്ഷാമം നേരിടുന്നതിനാല്‍ മാനദണ്ഡങ്ങള്‍ നന്നായി പാലിക്കുന്നത് ഉറപ്പാക്കാനാണ് ഈ നീക്കമെന്നും റിപോര്‍ടുകള്‍ പറയുന്നു.

Keywords: Medical College, New Delhi, Fine, Violating Norms, News, National, Crore, Medical colleges to face Rs 1 crore fine for violating norms.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia