മാധ്യമങ്ങള്‍ പടിക്ക് പുറത്ത്; ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് വിലക്ക്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 17/02/2015) ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഇത് രണ്ടാം ദിവസമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയേറ്റിനകത്ത് പ്രവേശനം നിഷേധിക്കുന്നത്. തിങ്കളാഴ്ചയും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇത് എ.എ.പി സര്‍ക്കാരും മാധ്യമങ്ങളും തമ്മില്‍ വാക്കേറ്റത്തിന് ഇടനല്‍കി.

കൂടാതെ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്തു.

ഡല്‍ഹി സര്‍ക്കാര്‍ വക്താവ് നാഗേന്ദ്ര ശര്‍മ്മയുടേയും വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവേശനം നല്‍കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം അത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് വക്താവ് നാഗേന്ദ്ര ശര്‍മ്മ വ്യക്തമാക്കിയിട്ടുണ്ട്.

മാധ്യമങ്ങള്‍ പടിക്ക് പുറത്ത്; ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് വിലക്ക് SUMMARY: The Arvind Kejriwal led-government did not allow the media to enter the Delhi Secretariat for the second consecutive day on Tuesday.

Keywords: Delhi Assembly Poll, Aam Aadmi Party, Arvind Kejriwal, Delhi Chief Minister, AAP, Cabinet
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia