MBBS | ഹിന്ദിയില്‍ എംബിബിഎസ് വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനും അറിവിനുമുള്ള സാധ്യതകള്‍ കുറക്കുമെന്ന് ഡോക്ടര്‍മാര്‍

 


ഭോപാല്‍: (www.kvartha.com) മധ്യപ്രദേശ് സര്‍കാരിന്റെ തീരുമാനമായ ഹിന്ദിയില്‍ എംബിബിഎസ് വിദ്യാഭ്യാസം, വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനും അറിവിനുമുള്ള സാധ്യതകള്‍ കുറക്കുമെന്ന് ഡോക്ടര്‍മാര്‍. ഈ തീരുമാനം ഗാമീണ വിദ്യാര്‍ഥികളെ തുടക്കത്തില്‍ സഹായിച്ചേക്കാമെങ്കിലും അവരുടെ തുടര്‍പഠനത്തെ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇത് വിദ്യാര്‍ഥികളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുമെന്നാണ് വാദമെങ്കിലും അത് അവരുടെ വളര്‍ചയെ തടസപ്പെടുത്തിയേക്കാമെന്ന് ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്റെ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ജെ എ ജയലാല്‍ പറഞ്ഞു. പാഠപുസ്തകങ്ങളിലൂടെ മാത്രം മെഡികല്‍ വിദ്യാഭ്യാസം പഠിപ്പിക്കാനാകില്ലെന്നും അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളും ജേണലുകളും ലേഖനങ്ങളും വായിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

MBBS | ഹിന്ദിയില്‍ എംബിബിഎസ് വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനും അറിവിനുമുള്ള സാധ്യതകള്‍ കുറക്കുമെന്ന് ഡോക്ടര്‍മാര്‍

പ്രാദേശിക ഭാഷകളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്നതിന് പകരം അടിസ്ഥാനസൗകര്യങ്ങളും സ്‌കൂള്‍ വിദ്യാഭ്യാസവും മെച്ചപ്പെടുത്തുന്നതിലാണ് സര്‍കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഐഎംഎ-ജൂനിയര്‍ ഡോക്ടേഴ്സ് നെറ്റ്വര്‍ക് ദേശീയ സെക്രടറി ഡോ. കരണ്‍ ജുനേജ പറഞ്ഞു. പ്രാദേശിക ഭാഷയില്‍ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ക്ക് സ്വയം നവീകരിക്കാന്‍ കഴിയില്ലെന്ന് ന്യൂഡെല്‍ഹി എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജസ്വന്ത് ജംഗ്ര വ്യക്തമാക്കി.

മധ്യപ്രദേശ് സര്‍കാരിന്റെ അഭിലാഷ പദ്ധതിയുടെ ഭാഗമായി ഹിന്ദിയില്‍ മെഡികല്‍ വിദ്യാഭ്യാസം നല്‍കാന്‍ ലക്ഷ്യമിട്ട് ഒക്ടോബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ഹിന്ദിയില്‍ മൂന്ന് വിഷയങ്ങളുടെ പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയിരുന്നു. രാജ്യത്തെ മറ്റ് എട്ട് ഭാഷകളില്‍ സാങ്കേതിക, മെഡികല്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും ഷാ പറഞ്ഞിരുന്നു.

Keywords: News, National, Students, Doctor, Education, Hindi, Amit-Shah, Government, Madhya pradesh, MBBS, Study, MBBS in regional language will limit knowledge: Doctors.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia