Injured | മഥുരയില്‍ അംബേദ്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ കല്ലേറ്; 11 പേര്‍ക്ക് പരുക്ക്

 


മഥുര: (www.kvartha.com) ഡോ. അംബേദ്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ കല്ലേറില്‍ 11 പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്. ഘോഷയാത്രക്കിടെ ചിലര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി.

പൊലീസ് പറയുന്നത്: ഘോഷയാത്രക്കിടെ കല്ലേറുണ്ടായത് ആളുകളുടെ തിക്കിനും തിരക്കിനും കാരണമായി. കല്ലേറിന് പിന്നാലെ ഇരുവശത്ത് നിന്നും ഗ്ലാസ് കുപ്പികള്‍ കൊണ്ട് എറിഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോണ്‍സ്റ്റബിള്‍മാരായ കൗശല്‍ യാദവ്, രാജേന്ദ്ര സിംഗ്, ദിവേഷ് ചൗധരി എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Injured | മഥുരയില്‍ അംബേദ്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ കല്ലേറ്; 11 പേര്‍ക്ക് പരുക്ക്

ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എഡിഎം യോഗാനന്ദ് പാണ്ഡെ, എസ്ഡിഎം ശ്വേത സിങ്, മജിസ്‌ട്രേറ്റ് മനോജ് വര്‍ഷ്‌നി, മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് അധികാരികള്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിരവധി ഉദ്യോഗസ്ഥരെ ക്രമസമാധാനം നില നിലനിര്‍ത്താന്‍ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

Keywords: UP, News, Mathura, National, Crime, Police, Hospital, Injured, Stone Pelting, Dr. Ambedkar, Ambedkar Jayanti, Procession, Mathura: 11 injured in stone pelting on Ambedkar Jayanti procession.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia