കൂടംകുളം: പാര്‍ട്ടി നിലപാടിനെതിരെ വിഎസിന്റെ ലേഖനം മാതൃഭൂമിയില്‍
Sep 10, 2012, 11:20 IST
ചെന്നൈ: കൂടംകുളം ആണവനിലയത്തോടനുബന്ധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടി കൈകൊള്ളുന്ന നിലപാടുകള്‍ക്കെതിരെ വിഎസ് രംഗത്ത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിഎസ് പാര്‍ട്ടി നിലപാടുകളെ ശക്തമായി വിമര്‍ശിച്ചത്. കൂടം കുളം ആണവനിലയം വന്‍ വിപത്താണെന്ന് വ്യക്തമാക്കുന്ന ലേഖനം നിലയം ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും പങ്ക് വയ്ക്കുന്നു.
ജപ്പാന്‍ അടക്കമുള്ള പല രാജ്യങ്ങളും ദുരന്തങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചപ്പോള്‍ ഇന്ത്യ ദുരന്തത്തിലേയ്ക്ക് നടന്നടുക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള ദുരന്തമുണ്ടായാല്‍ ആണവനിലയം സ്ഥിതിചെയ്യുന്ന കൂടം കുളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം കര്‍ണാടം, കേരളം, തമിഴ്നാട്, ശ്രീലങ്ക തുടങ്ങിയവയെ ദുരന്തം ബാധിക്കുമെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
മുന്‍പ് കൂടം കുളം പ്രക്ഷോഭ ഭൂമി സന്ദര്‍ശിക്കാനുള്ള വിഎസിന്റെ തീരുമാനത്തെ പാര്‍ട്ടി നേതൃത്വം വിലക്കിയിരുന്നു. കേന്ദ്രനേതൃത്വം പ്രക്ഷോഭകര്‍ക്കൊപ്പമില്ലെങ്കിലും പാര്‍ട്ടി തമിഴ്നാട് ഘടകം പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ഞായറാഴ്ച നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭകര്‍ കൂടംകുളത്ത് പ്രകടനം നടത്തി.

Key words: National, VS Achuthananadan, Koodamkulam nuclear reactor, protest, support, CPM, Article, publish, Mathrubhumi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.